Back To Top

September 22, 2025

ക്ഷേത്ര വാദ്യകലാ സമിതി കുടുംബ സംഗമവും

 

 

പിറവം : എറണാകുളം കോട്ടയം ജില്ലകളിലെ വാദ്യകലാകാരന്മാരുടെ സംഘടനയായ ക്ഷേത്ര വാദ്യകലാസമിതിയുടെ ഏഴാമത് വാർഷികവും കുടുംബ സംഗമവും പുരസ്കാര സമർപ്പണവും കളമ്പൂക്കാവ് ദേവീക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്നു. സമിതി പ്രസിഡന്റ് കളമ്പൂർ അശോകൻ അധ്യക്ഷനായിരുന്നു. പിറവം മുൻസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ മാൻ ജിൽസ് പെരിയപ്പുറം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഇലത്താള കലാകാരൻ ചോറ്റാനിക്കര ജയകുമാറിന് പുരസ്കാരം നൽകി ആദരിച്ചു. തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ബാലാശ്രമത്തിനുള്ള സഹായവും വേദിയിൽ കൈമാറി. കൊട്ടാരപ്പാട്ട് നാരായണ മാരാർ ,സമിതി കുടുംബാംഗങ്ങളായ ശ്യാംകുമാർ അനന്തപത്മനാഭ്, ദീക്ഷിത, കൃഷ്ണേന്ദു, മീനാക്ഷി ശ്രീപാർവ്വതി എന്നിവർക്ക് സ്നേഹാദരവ് നൽകി. സെക്രട്ടറി നീരജ് കെ ആർ, മുടിയേറ്റ് ആചാര്യൻ തിരുമറയൂർ മുരളീധര മാരാർ, കീഴൂർ മധുസൂദനക്കുറു പ്പ്, രതീഷ് അരയങ്കാവ്, രജീഷ് മുത്തോലപുരം സമിതി ഖജാൻജി അർജുൻ എന്നിവർ യോഗത്തിൽ സംസാരിച്ചു.

 

ചിത്രം : ക്ഷേത്ര വാദ്യകലാസമിതിയുടെ കുടുംബ സംഗമത്തിൽ ഇലത്താള കലാകാരൻ ചോറ്റാനിക്കര ജയകുമാറിന് പുരസ്കാരം നൽകി ആദരിക്കുന്നു.

 

Prev Post

ബി.ജെ.പി. മുൻസിപ്പൽ ശിൽപ്പശാല

Next Post

സ്നേഹവീട് സാംസ്കാരിക സമിതി സംസ്ഥാന സമ്മേളനം  

post-bars