അരീക്കൽ ഫെസ്റ്റിന് നാളെ തുടക്കമാകും
പിറവം : വിനോദസഞ്ചാര കേന്ദ്രമായ അരീക്കൽ വെള്ളച്ചാട്ടത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി പാമ്പാക്കുട ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന അരിക്കൽ ഫെസ്‌റ്റിന് 3 ന് തുടക്കമാകും. അരീക്കൽ വർണച്ചാട്ടം എന്ന പേരിലുള്ള വൈദ്യുതി ദീപാലങ്കാരാമാ ണ് ഫെസ്റ്റിന്റെ്റെ പ്രധാന ആകർഷണം. കൂടാതെ മെഗാ തിരുവാതിര, ഗാനസ ന്ധ്യ, നാടൻപാട്ട്, ഗാനമേള, പഞ്ചവാ ദ്യം തുടങ്ങിയ വിവിധ കലാപരിപാടിക ളും ഫെസ്‌റ്റിന് തിളക്കമേകും. നാളെ 2. 30 ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീ ശൻ ഫെസ്‌റ്റ് ഉദ്ഘാടനം ചെയ്യും. അ നൂപ് ജേക്കബ് എം.എൽ.എ. അധ്യക്ഷ നാകും. അരീക്കൽ ഫെസ്‌റ്റിനുള്ള ഒരു ക്കങ്ങൾ പൂർത്തിയായതായി പഞ്ചായ ത്ത് പ്രസിഡന്റ് ശ്രീകാന്ത് നന്ദനൻ, കൺവീനർ പി.എസ്. മധുസൂദനൻ നാ യർ എന്നിവർ വാർത്താസമ്മേളന ത്തിൽ അറിയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്യാമള പ്രസാദ്, സ്‌ഥിരംസ മിതി അധ്യക്ഷന്മാരായ രൂപ രാജു, റീ നാമ്മ എബ്രാഹം, ജയന്തി മനോജ്, മെ മ്പർമാരായ, ഫിലിപ് ഇരട്ടിയാനിക്കൽ, ജിനു. സി.ചാണ്ടി എന്നിവർ സംബന്ധി ച്ചു. 7 ന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്യും.
