മണീട് ഗ്രാമപഞ്ചായത്ത് ഓണം മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു
പിറവം : മണീട് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ നടത്തപ്പെടുന്ന ഓണം മാർക്കറ്റ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പോൾ വർഗീസ് ഉദ്ഘാടനം ചെയ്തു . വൈസ് പ്രസിഡന്റ് മോളി തോമസിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.കെ .പ്രദീപ് , സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേർസൻമാരായ . ജോബ് പി.എസ് , മിനി തങ്കപ്പൻ, അനീഷ് സി.ടി. , കാർഷിക വികസന സമിതി അംഗങ്ങൾ കൃഷി ഉദ്യോഗസ്ഥർ വിവിധ രാഷ്ട്രീയ സാംസ്കാരിക സംഘടന പ്രതിനിധികൾ കർഷകർ തുടങ്ങിയവർ പങ്കെടുത്തു.സെപ്റ്റംബർ 4 വരെ ചന്ത പ്രവർത്തിക്കും.
ചിത്രം : മണീട് ഗ്രാമ പഞ്ചായത്ത് ഓണം മാർക്കറ്റ് പഞ്ചായത്ത് പ്രസിഡണ്ട് പോൾ വർഗീസ് ഉദ്ഘാടനം ചെയ്യുന്നു.
