ഓണോത്സവം-2025 പിറവത്ത് ഫുഡ് ഫെസ്റ്റ് ആരംഭിച്ചു
പിറവം : നഗരസഭ ഓണാോത്സവം 2025 ഭാഗമായി ഫുഡ് ഫെസ്റ്റ് ആരംഭിച്ചു. പോസ്റ്റോഫീസിന് സമീപം ബസ് ബേയിൽ ക്രമീകരിച്ചിരിക്കുന്ന പ്രത്യേക പന്തലിലാണ് വിവിധ ഹോട്ടലുകളും, കേറ്ററിംഗ് സ്ഥാപനങ്ങളും ഭക്ഷണ വിഭവങ്ങൾ ഒരുക്കിയിരിക്കുന്നത്. വിവിധ തരം പായസം ഉൾപ്പടെ വിഭവ സമൃദ്ധമായ ഭക്ഷണ വിഭവങ്ങളാണ് രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഫുഡ് ഫെസ്റ്റിവലിൽ ഒരുക്കിയിരിക്കുന്നത്.
അനൂപ് ജേക്കബ്ബ് എം. എൽ എ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ കെ. പി സലിം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ.ബിമൽ ചന്ദ്രൻ, ജിൽസ് പെരിയപ്പുറം, ജൂബി പൗലോസ്, ഷൈനി ഏലിയാസ്, വത്സല വർഗീസ്, കൗൺസിലർമാരായ ഡോ. അജേഷ് മനോഹർ, ഏലിയാമ്മ ഫിലിപ്പ്, രാജു പാണാലിക്കൻ, അന്നമ്മ ടോമി, സഞ്ജിനി പ്രതീഷ്, ജോജിമോൻ ചാരുപ്ലാവിൽ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഹോട്ടൽ ആൻഡ് റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
ചിത്രം: നഗരസഭ ഓണാോത്സവം 2025 ഭാഗമായി പോസ്റ്റോഫീസിൽ ജംഗ്ഷന് സമീപം ബസ് ബേയിൽ ആരംഭിച്ച ഫുഡ് ഫെസ്റ്റ്
അനൂപ് ജേക്കബ്ബ് എം. എൽ എ ഉദ്ഘാടനം ചെയ്യു
ന്നു
