Back To Top

August 31, 2025

പിറവം നഗരസഭയിലെ ഹരിതകര്‍മ്മസേനക്കായ് ഹരിതോണം

 

 

പിറവം : പിറവം നഗരസഭയില്‍ ഹരിതകര്‍മ്മ സേനയ്ക്ക് 44 പേര്‍ക്കായി 4 ലക്ഷം രൂപയുടെ ഉത്സവബത്തയും,ബോണസ്സും ഓണപ്പുടവയും വിതരണം ചെയ്തു. നഗരസഭയെ മാലിന്യ വിമുക്തമാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച് ആരംഭ ഘട്ടത്തിലെ വിഷമതകള്‍ അനുഭവിച്ച ഹരിതകര്‍മ്മ സേനാ അംഗങ്ങളെ ആദരിക്കുന്നതിന്‍റെ ഭാഗമായാണ് നഗരസഭ ഓണപ്പുടവയും ഓണകിറ്റും വിതരണം ചെയ്തത്. നഗരസഭ ഹാളില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ കെ.പി. സലീം അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ചെയര്‍പേഴ്സണ്‍ അഡ്വ. ജൂലി സാബു ഓണപ്പുടവയും, ഉത്സവബത്തയുടെയും ബോണസ്സിന്റെയും ചെക്കും വിതരണം ചെയ്തു.സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ അഡ്വ. ബിമല്‍ ചന്ദ്രന്‍, ഷൈനി ഏലിയാസ്, വത്സല വര്‍ഗീസ്, കൗണ്‍സിലര്‍മാരായ ഏലിയാമ്മ ഫിലിപ്പ്, ഡോ.അജേഷ് മനോഹര്‍, ഗിരീഷ് കുമാർ പി, ജോജിമോന്‍ ചാരുപ്ലാവില്‍, ജിൻസി രാജു സെക്രട്ടറി പ്രകാശ് കുമാര്‍ വി, ക്ലീന്‍ സിറ്റി മാനേജര്‍ വിൽസൻ എം എക്സ്,ഹെൽത്ത് ഇൻസ്പെക്ടർ ബിജോയ്‌ ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

 

ചിത്രം : പിറവം നഗരസഭയില്‍ ഹരിതകര്‍മ്മ സേനയ്ക്ക് ഉത്സവബത്തയും,ബോണസ്സും നഗരസഭാ ചെയർ പേഴ്സൺ അഡ്വ. ജൂലി സാബു വിതരണം ചെയ്യുന്നു

.

Prev Post

നാഷണൽ സ്പോർട്സ് ഡേ

Next Post

നിര്യാതനായി

post-bars