Back To Top

August 29, 2025

ശ്രാപ്പിള്ളി അങ്കണവാടിയിൽ ക്രഷ് പ്രവർത്തനമാരംഭിച്ചു      

 

പിറവം : കേന്ദ്ര ഗവൺമെന്റിന്റെ പൽന പദ്ധതിയുടെ ഭാഗമായി മുളന്തുരുത്തി ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലുള്ള മണീട് ഗ്രാമപഞ്ചായത്തിലെ ശ്രാപ്പിള്ളി അങ്കണവാടിയിൽ ക്രഷ് പ്രവർത്തനമാരംഭിച്ചു.

ആറുമാസം മുതൽ മൂന്നു വയസ്സുവരെയുള്ള കുഞ്ഞുങ്ങൾക്ക് പരിചരണം നൽകുന്ന ഡേ കെയർ സെൻ്ററാണ് ക്രഷ്. രാവിലെ 7:30 മുതൽ വൈകിട്ട് 7:00 മണി വരെ ഇവിടത്തെ സേവനം പൊതുജനങ്ങൾക്ക് ലഭ്യമാകും.വർക്കറെയും ഹെൽപ്പറെയും നിയമനം നടത്തിയാണ് ഈ പദ്ധതി പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പോൾ വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഷാജി മാധവൻ ഉദ്ഘാടനം നിർവഹിച്ചു. ജനപ്രതിനിധികളായ മോളി തോമസ്, പി കെ പ്രദീപ് , ജ്യോതി രാജീവ് , വി ജെ ജോസഫ് , പി എസ് ജോബ്, സി.റ്റി അനീഷ് , മിനി തങ്കപ്പൻ, എ.കെ സോജൻ , ശോഭ ഏലിയാസ് ഐ സി ഡി എസ് സൂപ്പർവൈസർ ആശാ പോൾ, ആസാദ് എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു, അംഗനവാടി പ്രവർത്തകർ, പി.ടി.എ ഭാരവാഹികൾ രക്ഷിതാക്കൾ അടക്കമുള്ളവർ ചടങ്ങിൽ സംബന്ധിച്ചു.

 

ചിത്രം : മണീട് ശ്രാപ്പിള്ളി അങ്കണവാടിയിൽ ആരംഭിച്ച ക്രഷ് ഉദ്‌ഘാടനം മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഷാജി മാധവൻ നിർവഹിക്കുന്നു.

 

Prev Post

മണീട് ഗ്രാമീണ സഹകരണ സംഘം ഓഫീസ് മന്ദിരം ഉദ്‌ഘാടനം

Next Post

ഓണാഘോഷത്തിനിടെ കോളജിൽ സംഘർഷം; വിദ്യാർത്ഥിക്ക് പരുക്ക്

post-bars