Back To Top

August 29, 2025

ഓണാഘോഷത്തിനിടെ കോളജിൽ സംഘർഷം; വിദ്യാർത്ഥിക്ക് പരുക്ക്

 

പിറവം : ഓണാഘോഷത്തിനിടെ വിദ്യാർഥികൾക്കിടയിലുണ്ടായ തർക്കം കയ്യാങ്കളിയിൽ കലാശിച്ചു. പാമ്പാക്കുടയിലെ സ്വകാര്യ കോളജിൽ ബുധൻ വൈകിട്ടായിരുന്നു സംഭവം. പൊലീസ് എത്തിയതിന് ശേഷമാണ് സംഘര്ഷത്തിന് അയവ് വന്നത്. മാവേലി എഴുന്നള്ളിപ്പ്, വടംവലി, ചെണ്ട മേളം, സദ്യ ഉൾപ്പെടെ വിവിധ പരിപാടികളോടെയാണ് ആഘോഷം സംഘടിപ്പിച്ചിരുന്നത്. ഇതിനിടയിൽ പോളി ടെക്നിക് വിഭാഗം വിദ്യാർഥികളും എൻജിനീയറിങ് വിദ്യാർഥികളും ചേരിതിരിഞ്ഞതോടെ വാക്കേറ്റമായി. അധ്യാപകർ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും സംഘർഷത്തിലേക്ക് നീങ്ങി. ഇതിനിടെ പല വിദ്യാർഥികളും നിലത്തു വീണു. സംഭവം അറിഞ്ഞ് ഉടൻ തന്നെ രാമമംഗലം പൊലീസ് എത്തി. ഇതോടെ സ്ഥിതി ശാന്തമായി. കൈയ്ക്കു സാര‌മായി പരുക്കേറ്റ അഞ്ചൽപ്പെട്ടി സ്വദേശിയായ വിദ്യാർഥി ആശുപ്രതിയിൽ ചികിത്സ തേടി. മറ്റു ചില വിദ്യാർഥികൾക്കും പരുക്കേറ്റതായി വിവരം ഉണ്ട്.

 

Prev Post

ശ്രാപ്പിള്ളി അങ്കണവാടിയിൽ ക്രഷ് പ്രവർത്തനമാരംഭിച്ചു      

Next Post

സഹകരണ ഓണച്ചന്ത ആരംഭിച്ചു    

post-bars