Back To Top

August 17, 2025

പിറവം നഗരസഭ ഇടതു മുന്നണിക്കെതിരെ കുറ്റപത്രവുമായി കോൺഗ്രസ്സ് ഭവന സന്ദർശന യാത്രക്ക് തുടക്കമായി          

 

പിറവം : നഗരസഭയിലെ ഇടതുപക്ഷ മുന്നണിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ, വികസന വിരുദ്ധ നയങ്ങൾക്കെതിരെ കുറ്റപത്രവുമായി, നഗരസഭയിലെ ഇരുപത്തിയെട്ട് വാർഡുകളിലൂടെ ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ഭവന സന്ദർശന യാത്രക്ക് കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി തുടക്കം കുറിച്ചു. ജനങ്ങളുമായി നേരിട്ട് സംവദിക്കുകയും, അവരുടെ അഭിപ്രായങ്ങൾ കൂടി കേട്ടറിഞ്ഞ്,ഈ ജനവിരുദ്ധ ഭരണ സമിതിക്കെതിരെയുള്ള അന്തിമ കുറ്റപത്രം തയാറാക്കും. ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന യാത്രയുടെ സമാപനത്തോടനുബന്ധിച്ച് എല്ലാ മേഖലകളിലെയും വിദഗ്ദ്ധരായ വ്യക്തികളെ കൂടി ഉൾപ്പെടുത്തിയുള്ള, വികസന സെമിനാർ നടത്തുകയും, അതിലൂടെ 2025-2030ലേക്കുള്ള കോൺഗ്രസ്‌ പ്രകടന പത്രിക പുറത്തിറക്കുകയും ചെയ്യും.

സ്വാതന്ത്ര്യ ദിന സംഗമവും,ഉമ്മൻ ചാണ്ടി സ്മൃതിയാത്രയുടെ ഒന്നാം ദിവസത്തേ പരിപാടികളും മുളക്കുളം പള്ളിപ്പടിയിൽ വച്ച് കോൺഗ്രസ്‌ മുൻ ബ്ലോക്ക്‌ പ്രസിഡന്റ്‌ വിത്സൺ കെ ജോൺ ഉദ്ഘാടനം ചെയ്തു.ഡി.സി.സി സെക്രട്ടറി കെ ആർ പ്രദീപ്‌കുമാർ മുഖ്യപ്രഭാഷണം നടത്തി.മണ്ഡലം പ്രസിഡന്റ്‌ അരുൺ കല്ലറയ്ക്കൽ അധ്യക്ഷത വഹിച്ചു.

നഗരസഭ പ്രതിപക്ഷ നേതാവ് തോമസ് മല്ലിപ്പുറം, ഷാജു ഇലഞ്ഞിമറ്റം, അഡ്വ. സക്കറിയ വർഗീസ്,പ്രശാന്ത് മമ്പുറം,വി. ടി പ്രതാപൻ, റെജി മന്നാച്ചി,അന്നമ്മ ഡോമി, ജോർജ് അലക്സ്,തമ്പി പുതുവാക്കുന്നേൽ, അഡ്വ. കെ. എൻ ചന്ദ്രശേഖരൻ,ഏലിയാസ് ഈനാകുളം, വർഗീസ് തച്ചിലുകണ്ടം,സന്തോഷ്‌ വാഴപ്പിള്ളിൽ സിറിൽ ചെമ്മനാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.കോൺഗ്രസ്‌ ബ്ലോക്ക്‌ -മണ്ഡലം ഭാരവാഹികൾ ജനപ്രതിനിധികൾ തുടങ്ങിയവർ യാത്രയിൽ പങ്കാളികളായി.

 

ചിത്രം : പിറവം നഗരസഭ ഇടതു മുന്നണിക്കെതിരെ കുറ്റപത്രവുമായി മുളക്കുളത്ത്‌ നിന്നാരംഭിച്ച കോൺഗ്രസ്സ് ഭവന സന്ദർശന യാ

ത്ര

Prev Post

തലകീഴായി മറിഞ്ഞ കാറിൽ കുടുങ്ങി വീട്ടമ്മ; രക്ഷകരായി ജല അതോറിറ്റി ജീവനക്കാർ

Next Post

മിമിക്രി താരം വാടക വീട്ടിൽ മരിച്ച നിലയിൽ

post-bars