ഞങ്ങൾക്ക് വേണം ജോലി” “ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ” കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു.
പിറവം : ആഗസ്റ്റ് 15 ന് ഡി.വൈ.എഫ്.ഐ. തൃപ്പൂണിത്തുറയിൽ സംഘടിപ്പിക്കുന്ന സമര സംഗമത്തിന് മുന്നോടിയായി ഡി.വൈ.എഫ്.ഐ. മുളന്തുരുത്തി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു. സമാപന സമ്മേളനം ഡി.വൈ.എഫ്.ഐ. മുൻ സംസ്ഥാന കമ്മിറ്റി അംഗം പി.ബി. രതീഷ് ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റൻ ലിജോ ജോർജ് ,ജാഥാ വൈസ് ക്യാപ്റ്റൻ ജിൻസി ഹണി , ജാഥാ മനേജർ വിഷ്ണു ഹരിദാസ്, സി.പി.ഐ.എം ലോക്കൽ സെക്രട്ടറി പി.ഡി. രമേശൻ , എം.എൻ കിഷോർ, അരുൺ പോട്ടയിൽ, എ.കെ. മനുലാൽ, പ്രീജിത്ത് പ്രകാശ് എന്നിവർ സംസാരിച്ചു.
ചിത്രം : ഡി.വൈ.എഫ്.ഐ. മുളന്തുരുത്തി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കാൽനട പ്രചരണ ജാഥ
