Back To Top

July 3, 2025

സ്റ്റുഡൻ്റ് നഴ്സസ് അസോസിയേഷൻ സെൻട്രൽ സോൺ ബി കലാമേള

പിറവം : സ്റ്റുഡൻ്റ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സെൻട്രൽ സോൺ ബി മേഖല കലാമേള മുളന്തുരുത്തി വെൽക്കയർ കോളേജ് ഓഫ് നഴ്‌സിങ്‌ വേദിയായി. വിവിധ മത്സരങ്ങളിൽ നാൽപതോളം സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു.

പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം പ്രശസ്ത സിനിമാതാരമായ അനീന മരിയ നിർവഹിച്ചു. ചെയർപേഴ്സൺ അബിൻ വിനോദ് അധ്യക്ഷനായിരുന്നു.വെൽക്കയർ കോളേജ് വൈസ് പ്രിൻസിപ്പൽ പ്രൊഫസർ ഡോക്ടർ നീതു ജോർജ് മുഖ്യ പ്രഭാഷണം നിർവഹിച്ചു.

സംസ്ഥാന അഡ്വൈസർ അന്സൽ എം. എം ,വൈസ് ചെയർപേഴ്സൺ ബ്ലെസി ബിജു പ്രോഗ്രാം ചെയർപേഴ്സൺ അനുഷ്ക ജി.ടി. നഎന്നിവർ പ്രസംഗിച്ചു. മത്സരങ്ങളുടെ സമാപനത്തിൽ ഓവർ ഓൾ ചാമ്പ്യൻഷിപ്പ് MOSC കോളേജ് ഓഫ് നഴ്സിംഗ് കരസ്ഥമാക്കി. രണ്ടാം സ്ഥാനം വെൽക്കയർ കോളേജിനും മൂന്നാം സ്ഥാനം മാർ ബസേലിയോസ് കോളേജിനും ലഭിച്ചു.

 

ചിത്രം : സ്റ്റുഡൻ്റ് നഴ്സസ് അസോസിയേഷൻ സെൻട്രൽ സോൺ ബി കലാമേള പ്രശസ്ത സിനിമാതാരമായ അനീന മരിയ ഉദ്‌ഘാടനം ചെയ്യുന്നു

.

Prev Post

ഭരണഘടന – ഭാരതാംബ വിഷയത്തിൽ സെമിനാർ നടത്തി

Next Post

സെമിനാർ നടത്തി

post-bars