സെമിനാർ നടത്തി
പിറവം : അടിയന്തരാവസ്ഥയുടെ 50ാം വാർഷികത്തിൻ്റെ ഭാഗമായി മുളന്തുരുത്തി പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ‘ജനാധിപത്യത്തിൻ്റെ മരണശയ്യകൾ’ എന്ന വിഷയത്തിൽ
എഴുത്തുകാരനും ചിന്തകനുമായ എൻ. എം. പിയേഴ്സൺ പ്രഭാഷണം നടത്തി.
ലൈബ്രറി പ്രസിഡൻ്റ് സജി മുളന്തുരുത്തി അധ്യക്ഷത വഹിച്ചു. ഫാ. ഡാർലി എടപ്പങ്ങാട്ടിൽ, കെ.എ. ജോഷി, പി.പി. രാജൻ , സികെ. പ്രകാശ് പ്രൊഫ എം.വി. ഗോപാലകൃഷ്ണൻ, ജി. ഉല്ലാസ് , ജോളി. പി. തോമസ് , എം.ആർ. മുരളീധരൻ , കെ.കെ. സണ്ണി എന്നിവർ പ്രസംഗിച്ചു
ചിത്രം : മുളന്തുരുത്തി പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ‘ജനാധിപത്യത്തിൻ്റെ മരണശയ്യകൾ’ എന്ന വിഷയത്തിൽ
എഴുത്തുകാരനും ചിന്തകനുമായ എൻ. എം. പിയേഴ്സൺ പ്രഭാഷണം നടത്തുന്നു .
