Back To Top

January 5, 2025

മണ്ണത്തൂർ ഈറ്റാപ്പിള്ളിൽ മെന്റർ അക്കാദമി ഗ്രൗണ്ടിൽ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് ആരംഭിച്ചു.

By

തിരുമാറാടി : മണ്ണത്തൂർ ഈറ്റാപ്പിള്ളിൽ മെന്റർ അക്കാദമി ഗ്രൗണ്ടിൽ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് ആരംഭിച്ചു. നാവോളിമറ്റം നെല്ലിക്കുന്നേൽ സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിലെ സെന്റ് ജോൺസ് യൂത്ത് അസോസിയേഷൻ ആഭിമുഖ്യത്തിൽ വിവിധ പള്ളികളെ പങ്കെടുപ്പിച്ചുകൊണ്ട് സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് ആരംഭിച്ചിരിക്കുന്നത്.

 

 

ടൂർണമെന്റിന്റെ ഉദ്ഘാടനം നെല്ലിക്കുന്നേൽ സെന്റ് ജോൺസ് യാക്കോബായ പള്ളി വികാരി ഫാ.ഡോ. ബോബി തറയാനിയിൽ നിർവഹിച്ചു. യൂത്ത് അസോസിയേഷൻ സെക്രട്ടറി അഖിൽ ബെന്നി, പള്ളി ട്രസ്റ്റി ബിജു റ്റി.ജോൺ, യൂത്ത് അസോസിയേഷൻ പ്രതിനിധികളായ എൽദോസ് സജി, എൽദോസ് തങ്കച്ചൻ, ബേസിൽ റോയി, മാത്യൂസ് ജോൺ, ജോയി ജേക്കബ്, അനി ഫിലിപ്പ്, ബെന്നി മോളയിൽ തുടങ്ങിയവരും വിവിധ പള്ളികളിൽ നിന്നുള്ള ഫുട്ബോൾ ടീമുകളിലെ അംഗങ്ങളും ടൂർണമെന്റിൽ പങ്കെടുത്തു.

 

രണ്ട് ദിവസങ്ങളിലായി നടക്കുന്ന ടൂർണമെന്റ് ഇന്ന് സമാപിക്കും. ഇന്ന് വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തിൽ വച്ച് വാർഡ് മെമ്പർ സാജു ജോൺ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കും. രണ്ട് ദിവസങ്ങളിലായി 8 പള്ളികളിൽ നിന്നുള്ള ടീമുകളാണ് മത്സരിക്കുന്നത്.

 

മത്സര വിജയിക്കുള്ള സമ്മാനം കോൽകുന്നേൽ കെ പി ജോൺ ആൻഡ് ചിന്നമ്മ ജോൺ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും 6001 രൂപ ക്യാഷ് അവാർഡും, ഫസ്റ്റ് റണ്ണർ അപ്പ്‌ ആയി അമ്പാട്ട് എം.വി. എബ്രഹാം മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും 4001 രൂപ ക്യാഷ് അവാർഡും, മൂന്നാം സമ്മാനമായി സ്പോർട്ടി സ്പോർട്സ് കൂത്താട്ടുകുളം സ്പോൺസർ ചെയ്യുന്ന എവർറോളിംഗ് ട്രോഫിയും ലോറ മാട്രസ് നൽകുന്ന 2001 രൂപ ക്യാഷ് അവാർഡ് നൽകുന്നതാണ്.

 

ഫോട്ടോ : മണ്ണത്തൂർ ഈറ്റാപ്പിള്ളിൽ മെന്റർ അക്കാദമി ഗ്രൗണ്ടിൽ ആരംഭിച്ച സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് നെല്ലിക്കുന്നേൽ സെന്റ് ജോൺസ് യാക്കോബായ പള്ളി വികാരി ഫാ.ഡോ. ബോബി തറയാനിയിൽ ഉദ്ഘാടനം ചെയ്യുന്നു.

Prev Post

നല്ല അയൽവാസി കൂട്ടായ്മ്മ പുതുവർഷ സംഗമം നടത്തി.         …

Next Post

നഗരസഭയിൽ യുഡിഎഫ് കൗൺസിലർമാർ കൗൺസിൽ ഹാളിൽ കുത്തിയിരുന്ന് സമരം ചെയ്തു.

post-bars