Back To Top

December 1, 2024

വെറ്റിനറി ഹോസ്പിറ്റൽ കെട്ടിട നിർമ്മാണം ആരംഭിച്ചു

By

 

പിറവം : പിറവം നഗരസഭയിൽ മുളക്കുളം നോർത്തിൽ സംസ്ഥാന സർക്കാർ മൃഗസംരക്ഷണ വകുപ്പ് ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന വെറ്റിനറി ഹോസ്പിറ്റലിന്റെ കെട്ടിട നിർമ്മാണം ആരംഭിച്ചു. നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു നിർമാണോദ്ഘാടനം നിർവഹിച്ചു.ഡെപ്യൂട്ടി ചെയർമാൻ കെപി സലിം അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡ് കമ്മിറ്റി ചെയർമാന്മാരായ അഡ്വ. ബിമൽ ചന്ദ്രൻ, ജൂബി പൗലോസ് കൗൺസിലർമാരായ മോളി വലിയകട്ടയിൽ, പി. ഗിരീഷ്‌കുമാർ, ജോജിമോൻ സി. ജെ, മോഹൻദാസ് മുകുന്ദൻ, മെഡിക്കൽ ഓഫീസർ അനീഷ മുഹമ്മദ്‌ എന്നിവർ എന്നിവർ പങ്കെടുത്തു.

 

ചിത്രം : പിറവം നഗരസഭയിൽ മൃഗസംരക്ഷണ വകുപ്പ് ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന വെറ്റിനറി ഹോസ്പിറ്റലിന്റെ കെട്ടിട നിർമ്മാണ ഉദ്‌ഘാടനം നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു നിർവഹിക്കുന്നു.

 

Prev Post

വൈക്കം തൊടുപുഴ റോഡിൽ ചക്കാലപ്പാറയിൽ റോഡ് പുറമ്പോക്കിൽ നിന്നിരുന്ന കൂറ്റൻ പാലമരത്തിന്റെ ശിഖരം…

Next Post

കക്കാട് ആറ്റുതീരം റോഡ് ഉദ്ഘാടനം ചെയ്തു

post-bars