Back To Top

December 1, 2024

വൈക്കം തൊടുപുഴ റോഡിൽ ചക്കാലപ്പാറയിൽ റോഡ് പുറമ്പോക്കിൽ നിന്നിരുന്ന കൂറ്റൻ പാലമരത്തിന്റെ ശിഖരം സമീപവാസിയുടെ കിണറിനു മുകളിലേക്ക് ഒടിഞ്ഞുവീണു.

By

ഇലഞ്ഞി : വൈക്കം തൊടുപുഴ റോഡിൽ ചക്കാലപ്പാറയിൽ റോഡ് പുറമ്പോക്കിൽ നിന്നിരുന്ന കൂറ്റൻ പാലമരത്തിന്റെ ശിഖരം സമീപവാസിയുടെ കിണറിനു മുകളിലേക്ക് ഒടിഞ്ഞുവീണു. മരം വീണതിനെ തുടർന്ന് പുരയിടത്തിന്റെ സംരക്ഷണഭിത്തിക്കും കേടുപാടുകൾ സംഭവിച്ചു. മരത്തിന്റെ ഇലയും പൂവും വീണ് കിണറ്റിലെ വെള്ളവും മലിനമായ നിലയിലാണ് ഉള്ളത്.

 

ഒടിഞ്ഞുവീണ് മരത്തിന് സമീപം തന്നെ നാല് പാലം മരങ്ങൾ സമാനരീതിയിൽ അപകടം സൃഷ്ടിച്ചു നിൽക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ പാലമരം പൂക്കുന്ന സമയത്തുണ്ടാകുന്ന രൂക്ഷഗന്ധവും പ്രദേശവാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. പ്രായമായവരിലും കുട്ടികളിലും തലവേദന പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട് എന്നാണ് പ്രദേശവാസികൾ പറയുന്നത്. യാത്രക്കാർക്കും സമീപവാസികൾക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഈ മരങ്ങൾ അടിയന്തരമായി വെട്ടി മാറ്റണമെന്നാണ് പ്രദേശവാസികൾ പറയുന്നത്.

 

ഫോട്ടോ : വൈക്കം – തൊടുപുഴ റോഡിൽ ചക്കാലപ്പാറയിൽ റോഡ് പുറമ്പോക്കിൽ നിന്നിരുന്ന കൂറ്റൻ പാലമരത്തിന്റെ ശിഖരം സമീപവാസിയുടെ കിണറിനു മുകളിലേക്ക് ഒടിഞ്ഞുവീണ നിലയിൽ.

Prev Post

ആംബുലൻസിന് ചിലവേറുന്നു…… സേവനമാകാതെ……. ആംബുലൻസ് ഓടിയത് 7780 കിലോമീറ്റർ. ആകെ ചിലവ് –…

Next Post

വെറ്റിനറി ഹോസ്പിറ്റൽ കെട്ടിട നിർമ്മാണം ആരംഭിച്ചു

post-bars