ദേശീയ വിരവിമുക്ത ദിനNational Deworming Dayചരണം
പിറവം : ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി ഇലഞ്ഞി സെന്റ് ഫിലോമിനാസ് സ്കൂളിൽ വിര ഗുളികകൾ വിതരണം ചെയ്തു. വിതരണ പരിപാടികളുടെ ഉദ്ഘാടനം ഫാ.ഡോ. ജോൺ എർണ്യാകുളത്തിൽ നിർവഹിച്ചു. ഹെൽത്ത് സെന്ററിലെ നേഴ്സുമാരും ആശാവർക്കർമാരും ആയ ആൻസി കാച്ചിറയിൽ, ഷിജി ഏ.ആർ, ജോജു ജോസഫ് , ബിനി ജോർജ്, ലിസമ്മ തോമസ് എന്നിവർ നേതൃത്വം നൽകി.
ചിത്രം : ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി ഇലഞ്ഞിയിൽ ഫാമിലി ഹെൽത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന വിര ഗുളിക വിതരണം ഫാ.ഡോ. ജോൺ എർണ്യാകുളത്തിൽ ഉദ്ഘാടനം ചെയ്യുന്നു.
