Back To Top

November 26, 2024

ഉപ തെരഞ്ഞെടുപ്പ് ഫലം എൽ.ഡിഎഫ് ന് കനത്ത തിരിച്ചടി                        കെ.ഫ്രാൻസിസ് ജോർജ് എം.പി.

By

 

 

പിറവം : ഉപതെരഞ്ഞെടുപ്പിൽ വയനാട്, പാലക്കാട് നിയോജകമണ്ഡലങ്ങളിൽ യു.ഡി.എഫ് റിക്കാർഡ് ഭൂരിപക്ഷത്തിൽ വിജയിച്ചതും ചേലക്കരയിൽ എൽ.ഡി.എഫ് ഭൂരിപക്ഷം കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ മുന്നിൽ ഒന്നായി കുറഞ്ഞതും സംസ്ഥാന സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനങ്ങൾ നൽകിയ കനത്ത തിരിച്ചടിയാണെന്ന് കേരളാ കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ കെ.ഫ്രാൻസിസ് ജോർജ് എം.പി. പറഞ്ഞു. സംസ്ഥാന സർക്കാരിൻ്റെ കെടുകാര്യസ്ഥതയും,അഴിമതിയും, തൊഴിൽ ഇല്ലായ്മയും,വിലക്കയറ്റവും മൂലം ജീവിക്കാൻ ബുദ്ധിമുട്ടുന്ന സാധാരണ ജനങ്ങളുടെ വികാരമാണ് ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചരിക്കുന്ന തെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഓരോ തെരഞ്ഞടുപ്പുകൾ കഴിയുംതോറും ജനപിന്തുണയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന കുറവ് മനസിലാക്കി തെറ്റായ നയങ്ങൾ തിരുത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു

.

Prev Post

കാഞ്ഞിരമറ്റം റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

Next Post

പുഴയിലക്ക് ചാടിയ പെൺകുട്ടിയെ യുവാക്കൾ രക്ഷപെടുത്തി .

post-bars