Back To Top

October 28, 2024

ക്ഷീരസംഗമം 2024-25 കുന്നത്തുനാട് എംഎൽഎ അഡ്വ. പി വി ശ്രീനിജിൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.

By

കോലഞ്ചേരി:ക്ഷീരവികസന വകുപ്പിന്റെയും ബ്ലോക്കിലെ ക്ഷീരസഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ വടവുകോട് ബ്ലോക്ക് ക്ഷീരസംഗമം 2024-25 കറുകപ്പിള്ളി ക്ഷീര സംഘത്തിന്റെ ആതിഥേയത്വത്തിൽ കറുകപ്പിള്ളി ഗവൺമെന്റ് യുപി സ്കൂളിൽ വച്ച് നടത്തുകയുണ്ടായി. കുന്നത്തുനാട് എംഎൽഎ അഡ്വ. പി വി ശ്രീനിജിൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനു അച്ചു അധ്യക്ഷത വഹിച്ച യോഗത്തിൽ കറുകപ്പിള്ളി ക്ഷീരസംഘം പ്രസിഡന്റ് ടി കെ ബേബി സ്വാഗതം ആശംസിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ബ്ലോക്കിലെ മികച്ച ക്ഷീര കർഷകനെ ആദരിച്ചു. എറണാകുളം ജില്ലാ പഞ്ചായത്ത് മെമ്പർ ലിസി അലക്സ്, പൂതൃക്ക ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി പി വർഗീസ്, തിരുവാണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി ആർ പ്രകാശൻ,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ടി ആർ വിശ്വപ്പൻ, ജൂബിൾ ജോർജ്, രാജമ്മ രാജൻ, ബ്ലോക്ക് മെമ്പർമാരായ ഷൈജ റെജി, ബേബി വർഗീസ്, ഓമന നന്ദകുമാർ, ശ്രീജ അശോകൻ, പൂത്തൃക്ക ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മാത്യൂസ് കുമ്മണ്ണൂർ,മെമ്പർമാരായ എൻ വി കൃഷ്ണൻകുട്ടി, ടി വി രാജൻ, സംഗീത ഷൈൻ, ജിംസി മേരി വർഗീസ്, മോൻസി പോൾ,ERCMPU ഡയറക്ടർ വത്സലൻ പിള്ള , കേരള ഫീഡ്സ് പ്രതിനിധി വി എം ജോർജ്, എറണാകുളം ക്ഷീരവികസന വകുപ്പ് ഓഫീസർ സി എസ് രതീഷ്ബാബു, അസിസ്റ്റന്റ് ഡയറക്ടർ പാർവതി കൃഷ്ണപ്രസാദ്, വൈറ്റില ക്ഷീര വികസന ഓഫീസർ സജീവ്കുമാർ പി ആർ,വടവുകോട് ബ്ലോക്ക് ഫാം ഡയറി ഇൻസ്ട്രക്ടർ ദീപ എൻ കെ, കറുകപ്പിള്ളി ആപ്കോസ് സെക്രട്ടറി ജയരാജൻ എ പി,ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ക്ഷീര സംഗമത്തോടനുബന്ധിച്ച് ക്ഷീരവികസന സെമിനാറും, ഡയറി ക്വിസ്സും സംഘടിപ്പിച്ചു. ബ്ലോക്കിലെ മികച്ച കർഷകനായി എൽജി പി ജോർജ് ഐരാപുരത്തേയും, കർഷകയായി ബിൻസി ഷൈൻ നെല്ലാടിനേയും,എസ് സി /എസ് ടി കർഷകനായി കെ കെ ശിവൻ പട്ടിമറ്റത്തേയും, മികച്ച ക്ഷീരസംഘമായി തിരുവാണിയൂർ ആപ്കോസിനേയും തിരഞ്ഞെടുത്തു. സർവ്വീസ് സഹകരണ സംഘം പ്രസിഡൻ്റുമാർ,

വടവുകോട് ബ്ലോക്കിലെ ക്ഷീരസംഘം പ്രസിഡന്റുമാരും സെക്രട്ടറിമാരും ക്ഷീരകർഷകരും നാട്ടുകാരും ഉൾപ്പെടെ 400 ഓളം പേർ ചടങ്ങിൽ പങ്കെടുത്തു.

 

Get Outlook for Android

Prev Post

എംസി റോഡിൽ കൂത്താട്ടുകുളം മീഡിയ കവലയിൽ ബസ് ബൈക്കിൽ ഇടിച്ചുണ്ടായ അപകടം.

Next Post

കൗൺസിലർമാരോട് അവഗണയും, വിവേചനവും കാണിക്കുകയും, ഭരണാസമിതിയിൽ കെടുകാര്യസ്ഥതയും നടത്തുന്ന നഗരസഭാ ചെയർ പേഴ്സൺ…

post-bars