കൗൺസിലർമാരോട് അവഗണയും, വിവേചനവും കാണിക്കുകയും, ഭരണാസമിതിയിൽ കെടുകാര്യസ്ഥതയും നടത്തുന്ന നഗരസഭാ ചെയർ പേഴ്സൺ രാജി വയ്ക്കണം -യു.ഡി.എഫ്.
പിറവം : യു.ഡി.എഫ്. കൗൺസിലർമാരോട് അവഗണയും, വിവേചനവും കാണിക്കുകയും, ഭരണാസമിതിയിൽ കെടുകാര്യസ്ഥതയും നടത്തുന്ന നഗരസഭാ ചെയർ പേഴ്സൺ രാജി വയ്ക്കണം എന്ന് യു.ഡി.എഫ്.
ഈ വർഷം റോഡ് മെയിന്റനൻസിനായി തുക അനുവദിച്ചപ്പോൾ യു.ഡി. എഫ് കൗൺസിലർമാരെ പാടെ അവഗണിച്ചിരിക്കുകയാണ്.
നഗരസഭ ചെയർപേഴ്സന്റെ വാർഡിൽ 30ലക്ഷം രൂപയും, വൈസ് ചെയർമാന്റെ വാർഡിൽ 16ലക്ഷവും, മുൻ ചെയർപേഴ്സന്റെ വാർഡിൽ 12ലക്ഷവും അനുവദിച്ചു. എന്നാൽ യു.ഡി.എഫ്. കൗൺസിലർമാരുടെ വാർഡുകളിലേക്ക് നാമമാത്രമായ തുക മാത്രമെ അനുവദിച്ചിട്ടുള്ളു.
ആസ്തി രജിസ്റ്ററിൽ പേരില്ല എന്ന കാരണം പറഞ്ഞു കൊണ്ട് പതിനേഴാം വാർഡിൽ ഒഴിവാക്കിയ റോഡ് ഇതിന് മുന്നേ പല തവണ ടാറിങ് നടത്തിയിട്ടുള്ളത് ആണ്. അസ്ഥിയിലില്ലാത്ത റോഡാണെങ്കിൽ കൗൺസിൽ അംഗീകാരത്തോടെ ചെയർപേഴ്സന്റെ കൈയ്യൊപ്പോട് കൂടി ഡിപിസി അംഗീകാരത്തിന് നൽകിയത് എന്തിനാണെന്ന് ഭരണസമിതി വ്യക്തമാക്കണം.ഇത് ഗുരുതരമായ ചട്ട ലംഘനവും സത്യപ്രതിജ്ഞ ലംഘനവുമാണ്. ഇത്തരം ചട്ടലംഘനം നടത്തിയ ചെയർപേഴ്സണ് ഒരു നിമിഷം പോലും സ്ഥാനത്ത് തുടരുവാൻ അർഹതയില്ലയെന്നും, ചെയർപേഴ്സൺ രാജി വയ്ക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
അനൂപ് ജേക്കബ് എം.എൽ. എയുടെയും,മോൻസ് ജോസഫ് എം. എൽ.എയുടെയും ഫണ്ടുകൾ ഉപയോഗിച്ച് എറണാകുളം -കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന കുമ്മത റോഡിനായി അന്നത്തെ കൗൺസിലറായിരുന്ന അന്നമ്മ ഡോമിയുടെ ശ്രമഫലമായി ഒരു കോടി മുപ്പത് ലക്ഷം രൂപ അനുവദിക്കുകയും അതിന്റെ പണി നിലവിൽ പൂർത്തികരിച്ചിട്ടുള്ളതാണ്.തുടർന്ന് ഇപ്പോൾ വാർഡ് കൗൺസിലറുടെ ശ്രമഫലമായി,അനൂപ് ജേക്കബ് എം.എൽ.എയുടെ അസ്ഥി വികസന ഫണ്ടിൽ നിന്നും റോഡ് ടാറിങിനായ് അൻപതു ലക്ഷം ലക്ഷം രൂപ കൂടി അനുവദിക്കുകയും, അതിന്റെ സാങ്കേതിക അനുമതിയും ഭരണാനുമതിയും ലഭിച്ചിട്ടുള്ളതുമാണ്. ഇതിന്റെ ടെണ്ടർ നടപടികൾ പൂർത്തിയാക്കി ടാറിങ് ജോലികൾ അടിയന്തിരമായ് പൂർത്തികരിക്കുവാനും സാധിക്കും.ഈ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ എല്ലാ ഘട്ടത്തിലും ഇതിനെതിരെ തുരങ്കം വച്ചിട്ടുള്ള ഒരു എൽ.ഡി.എഫ് കൗൺസിലറുടെ നേതൃത്വത്തിൽ റോഡ് പൂർത്തിയാകുന്നത് മുൻകൂട്ടി കണ്ടു കൊണ്ട്,ഇപ്പോൾ ഇതിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്, മുളക്കുളത്തെ ജനങ്ങളെ വിഡ്ഢികളക്കുന്നതിന് തുല്യമാണ്.പിറവത്തിന് അഭിമാനമായിരുന്ന ആറ്റുതീരം പാർക്കിന്റെയും, അവിടുത്തെ ഓപ്പൺ ജിമ്മിന്റെയും അവസ്ഥ കൃത്യമായി അറ്റകുറ്റപണികൾ നടക്കാത്തത് കൊണ്ട് വളരെ ശോചനീയമായ് തുടരുകയാണ്.കഴിഞ്ഞ മൂന്നേ മുക്കാൽ വർഷമായി കെടു കാര്യസ്ഥതയും സ്വജന പക്ഷപാതവും മാത്രം കൈ മുതലാക്കി, നാടിന്റെ വികസനത്തെ പിന്നോട്ടടിച്ച ഈ ഭരണ സമിതി അടിയന്തിരമായി യു.ഡി. എഫ്. ഉന്നയിച്ച വിഷയങ്ങൾക്ക് പരിഹാരം കണ്ടില്ലയെങ്കിൽ,ഈ ജനവിരുദ്ധ ഭരണ സമിതിക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും നേതാക്കന്മാർ പത്ര സമ്മേളനത്തിൽ വ്യക്തമാക്കി.പത്രസമ്മേളനത്തിൽ നഗരസഭ പ്രതിപക്ഷ നേതാവ് തോമസ് മല്ലിപ്പുറം, യു.ഡി.എഫ്. ജില്ല സെക്രട്ടറി രാജു പാണാലിക്കൽ, മണ്ഡലം ചെയർമാൻ ഷാജു ഇലഞ്ഞിമറ്റം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അരുൺ കല്ലറക്കൽ, തോമസ് തേക്കുംമൂട്ടിൽ ഡോമി ചിറപ്പുറം, ജോർജ് അലക്സ്, കൗൺസിലർമാരായ പ്രശാന്ത് മമ്പുറം, അന്നമ്മ ഡോമി, വത്സല വർഗീസ്, ജോജിമോൻ ചാരുപിലാവിൽ, വർഗീസ് നാരേകാട്ട്. തുടങ്ങിയവർ പങ്കെടുത്തു.
