Back To Top

October 27, 2024

പിറവം നഗരസഭയിൽ സംഭരകത്വ ശില്പശാല നടന്നു.

By

 

 

പിറവം: നഗരസഭയിൽ താലൂക്ക് വ്യവസായ ഓഫീസിന്റെ സഹകരണത്തോടെ സംരംഭകർക്കുള്ള പൊതു ബോധവൽക്കരണ ശില്പശാല നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു ഉദ്ഘാടനം ചെയ്തു

. സംരംഭം തുടങ്ങുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ, സർക്കാർ സഹായ പദ്ധതികൾ, ലോൺ-സബ്സിഡി സ്കീമുകൾ, വിവിധ ലൈസൻസുകൾ, രജിസ്ട്രേഷനുകൾ തുടങ്ങിയവ സംരംഭകർക്ക് പരിചയപ്പെടുത്തി.വൈസ് ചെയർമാൻ കെ പി സലിം അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ ഷൈനി ഏലിയാസ്, അഡ്വ. ബിമൽ ചന്ദ്രൻ, കൗൺസിലർമാരായ ഡോ. അജേഷ് മനോഹർ, പി. ഗിരീഷ് കുമാർ, മോളി ബെന്നി, ജോജിമോൻ ചാരുപ്ലാവിൽ, വ്യവസായ വകുപ്പ് എന്റർപ്രൈസ് ഡവലപ്പ്മെന്റ് എക്സിക്യൂട്ടിവ് അക്ഷയ് കെ. രാജീവ്, പി. സന്ദീപ്, എന്നിവർ സംസാരിച്ചു. പിറവം നഗരസഭ വ്യവസായ വികസന ഓഫീസർ എം.വി ആനന്ദ്കുമാർ, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ സംരംഭക പദ്ധതികളെക്കുറിച്ചു ക്ലാസെടുത്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സി.ബിനീഷ് മുനിസിപ്പാലിറ്റി ലൈസൻസ് നടപടിക്രമങ്ങൾ വിശദീകരിച്ചു.

 

ചിത്രം : നഗരസഭയിൽ താലൂക്ക് വ്യവസായ ഓഫീസിന്റെ സഹകരണത്തോടെ സംരംഭകർക്കുള്ള പൊതു ബോധവൽക്കരണ ശില്പശാല നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു ഉദ്ഘാടനം ചെയ്യുന്നു

.

Prev Post

പിറവത്ത് പ്രധാന റോഡുകളിലടക്കം അപകടകരമായ കുഴികൾ- പ്രതിപക്ഷ കൗൺസിലർമാർ പി.ഡബ്ലു .ഡി ഓഫീസ്…

Next Post

നിര്യാതയായി

post-bars