Back To Top

October 27, 2024

പിറവത്ത് പ്രധാന റോഡുകളിലടക്കം അപകടകരമായ കുഴികൾ- പ്രതിപക്ഷ കൗൺസിലർമാർ പി.ഡബ്ലു .ഡി ഓഫീസ് ഉപരോധിച്ചു

By

 

 

പിറവം : നഗരത്തിലെ പ്രധാന നിരത്തുകളിലടക്കം അപകടകരമായ കുഴികൾ രൂപപ്പെട്ടിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും കുഴിയടയ്ക്കാൻ നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് മുനിസിപ്പൽ കൗൺസിലർമാർ പി ഡബ്ലു ഡി അസി.എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസ് ഉപരോധിച്ചു. പ്രൈവറ്റ് ബസ്സ്റ്റാൻഡ് ,പാഴൂർ അമ്പലപ്പടി ,, ഇല്ലിക്കമുക്കട, പാലച്ചുവട് ഭാഗങ്ങളിൽ കുഴികൾ രൂപപ്പെട്ടിട്ട് വാട്ടർ അതോറിറ്റി വിഭാഗവും ,പൊതുമരാമത്ത് വീഭാഗവും പരസ്പരം കുറ്റപ്പെടുത്തുന്നതല്ലാതെ കുഴികൾ അടയ്ക്കാൻ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് സമരക്കാർ കുറ്റപ്പെട്ടുത്തി .ഇനിയും നടപടികൾ വൈകിയാൽ കടുത്ത സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത് മുനിസിപ്പൽ പ്രതിപക്ഷ നേതാവ് തോമസ് മല്ലിപ്പുറം പറഞ്ഞു .യു, ഡി.എഫ് ജില്ലാ സെക്രട്ടറി രാജു പാണാലിക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കൗൺസിലർമാരായ അന്നമ്മ ഡോമി ,സ്റ്റാൻഡിംഗ് കൗൺസിൽ ചെയർപേഴ്സൺ വത്സലാ വറുഗീസ് ,ജിൻസി രാജു ,പ്രശാന്ത് ആർ ,സിനി ജോയി ,രമ വിജയൻ ,മോളി ബെന്നി ,ജോജിമോൻ സി.ജെ ,വൈശാഖി ,ഏലിയാസ് ഈനാകുളം ,വിജു മൈലാടിയിൽ തുടങ്ങിയവർ പങ്കെടുത്തു.

 

ചിത്രം : പിറവത്ത്‌ പ്രധാന നിരത്തുകളിലടക്കം അപകടകരമായ കുഴികൾ രൂപപ്പെട്ടിട്ട് കുഴിയടയ്ക്കാൻ നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് മുനിസിപ്പൽ കൗൺസിലർമാർ പി ഡബ്ലു. ഡി അസി.എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസ് ഉപരോധിക്കുന്നു.

Prev Post

റോഡ് കുറുകെ കടക്കുന്നിതിനിടെ ബൈക്ക് ഇടിച്ച്‌ സ്കൂള്‍ വിദ്യാർഥിക്കും ബൈക്ക് യാത്രികരായ യുവാക്കള്‍ക്കും…

Next Post

പിറവം നഗരസഭയിൽ സംഭരകത്വ ശില്പശാല നടന്നു.

post-bars