Back To Top

October 3, 2024

കൂത്താട്ടുകുളത്ത് അമ്മയോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന മൂന്നാം ക്ലാസുകാരി കെഎസ്ആർടിസി ബസ് ഇടിച്ചു മരിച്ചു.

By

കൂത്താട്ടുകുളം : കൂത്താട്ടുകുളത്ത് അമ്മയോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന മൂന്നാം ക്ലാസുകാരി കെഎസ്ആർടിസി ബസ് ഇടിച്ചു മരിച്ചു. പാമ്പാക്കുട അഡ്വഞ്ചർ സ്കൂളിലെ വിദ്യാർത്ഥിനി ആരാധ്യയാണ് മരിച്ചത്. പെരിയപ്പുറം കൊച്ചു മലയിൽ അരുൺ അശ്വതി ദമ്പതികളുടെ മകളാണ് ആരാധ്യ. ഇന്ന് വൈകിട്ട് 3.30 ഓടെ കൂത്താട്ടുകുളം മൂവാറ്റുപുഴ എം സി റോഡിൽ ഉപ്പുകണ്ടം പെട്രോൾ പമ്പിന് സമീപമാണ് അപകടം നടന്നത്. അമ്മ അശ്വതി സ്കൂട്ടർ ഓടിച്ചിരുന്നത് ഇളയ കുട്ടിയും വാഹനത്തിൽ ഉണ്ടായിരുന്നു ഇവരുടെ പരിക്ക് ഗുരുതരമല്ല. കൂത്താട്ടുകുളം പോവുകയായിരുന്ന അശ്വതിയുടെ സ്കൂട്ടറിൽ ഇതേ ഭാഗത്തേക്ക് വന്ന കെഎസ്ആർടിസി ബസ്സിന്റെ സൈഡ് ഭാഗം ഇടിക്കുകയായിരുന്നു അപകടത്തെത്തുടർന്ന് തെറിച്ചുവീണ ആരാധ്യയുടെ മുകളിലൂടെ കെഎസ്ആർടിസി ബസിന്റെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു. ആരാധ്യയുടെ മൃതശരീരം കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് . സ്കൂട്ടറിൽ ഉണ്ടായിരുന്ന ഇളയ മകൾ ആത്മികക്ക് അപകടത്തിൽ പരിക്കേറ്റു .

മകളുടെ സ്കൂളിലെ അധ്യാപികയാണ് അമ്മ അശ്വതി. അച്ഛൻ അരുൺ വിദേശത്താണ്. ഉപ്പുകണ്ടത് വാടകയ്ക്കാണ് താമസം.സ്കൂളിലെ ഡാൻസ് പ്രോഗ്രാമിന് ഡ്രസ്സ് എടുക്കാൻ കൂത്താട്ടുകുളത്തേക്ക് വന്നതായിരുന്നു ആരാധ്യ

Prev Post

പിറവം സഹകരണ ബാങ്ക് കോട്ടപ്പുറത്ത്‌ എക്സ്റ്റൻഷൻ കൗണ്ടർ ആരംഭിച്ചു.

Next Post

പാഴൂർ പടിപ്പുരയിൽ പി. എസ് സുരേന്ദ്രൻ ജ്യോത്സ്യർ (75) അന്തരിച്ചു

post-bars