മഹാത്മാ അയ്യൻകാളി ജന്മദിനാഘോഷം
പിറവം: കൈരളി പുലയൻ മഹാസഭ പിറവം നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാ അയ്യങ്കാളിയുടെ 161 -മത് ജന്മദിന വാരാഘോഷ സമാപനയോഗം പിറവം വ്യാപാരഭവനിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.ജൂലി സാബു ഉദ്ഘാടനം ചെയ്തു.
കൈരളി പുലയൻ മഹാസഭ മണ്ഡലം പ്രസിഡന്റ് ബാബു ഇലഞ്ഞി അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി.കെ ദേവരാജ് കാരൂർ അനുസ്മരണ സന്ദേശം നൽകി. കെ.കെ സന്തോഷ് ,കെ.വി രാഗിണി എം.കെ ശശി, കൗൺസിലർ രാജു പാണാലിക്കൽ, പി.കെ ശശി, വി.എം. അംബുജാക്ഷൻ, ടി.കെ ജോഷി, ശ്യാംകുമാർ, പി.കെ തങ്കപ്പൻ, മോഹനൻ പരിയാരം, എം.പി അജയൻ, കുട്ടപ്പൻ കേളാംകുളം, ആര്യമോൾ തങ്കപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് മധുരാമൃതം കലാസമിതിയുടെ കൈകൊട്ടിക്കളി അരങ്ങേറി.
ചിത്രം. കൈരളി പുലയൻ മഹാസഭ പിറവം നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന മഹാത്മാ അയ്യങ്കാളിയുടെ ജന്മദിന വാരാഘോഷം നഗരസഭ ചെയർപേഴ്സൺ അഡ്വ.ജൂലി സാബു ഉദ്ഘാടനം ചെയ്യുന്നു.
