ബിജെപിയെ നേതാക്കളെ അക്രമിച്ച സംഭവം കാക്കൂരിൽ പ്രതിഷേധയോഗം
പിറവം : യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി കുമാരി ശ്രീനന്ദയെയും കുടുംബത്തെയും വീട്ടിൽ കയറി ആക്രമിച്ച ഗുണ്ടകളെ അറസ്റ്റു
ചെയ്യണമെന്ന് ആവശ്യപ്പെട്ട് കാക്കൂർ മാർക്കറ്റ് ജംഗ്ഷനിൽ നടന്ന പ്രതിഷേധയോഗം ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് വിഎസ് സത്യൻ ഉദ്ഘാടനം ചെയ്തു. ബിജെപി തിരുമാറാടി പഞ്ചായത്ത് സമിതി പ്രസിഡണ്ട് പി എൻ പ്രദീപ് കുമാർ അധ്യക്ഷനായിരുന്നു
നിയോജക മണ്ഡലം പ്രസിഡണ്ട് സിജു ഗോപാലകൃഷ്ണൻ,യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ഗോപു പരമശിവൻ, യുവമോർച്ച ജില്ലാ കമ്മിറ്റി അംഗം വിവേക് വരാപ്പുഴ, ശ്രീജിത്ത് കക്കാട്, വിജയൻ അടി പാറ, റോയി എബ്രഹാം, അജീഷ് തങ്കപ്പൻ, ലിന്റോ വിൽസൺ, മ രാജശേഖരൻ തമ്പി, ടി പ്രതീഷ്, സി . കെ . ബിജിമോൻ ചേലക്കൽ , പ്രസിഡണ്ട് കെ ജി മോഹനൻ, ടി. കെ. പ്രകാശ് പാമ്പാക്കുട പഞ്ചായത്ത് സമിതി പ്രസിഡണ്ട് പ്രമോദ് കുമാർ, ടി ആർ രഞ്ജിത്ത് എന്നിവർ സംസാരിച്ചു.
ചിത്രം : യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി കുമാരി ശ്രീനന്ദയെയും കുടുംബത്തെയും വീട്ടിൽ കയറി ആക്രമിച്ച ഗുണ്ടകളെ അറസ്റ്റു
ചെയ്യണമെന്ന് ആവശ്യപ്പെട്ട് കാക്കൂരിൽ നടന്ന പ്രതിഷേധയോഗം ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് വിഎസ് സത്യൻ ഉദ്ഘാടനം ചെയ്യുന്നു
