നവകേരള സദസിന് പിറവത്ത് വിപുലമായ ഒരുക്കങ്ങള്‍.
പിറവം: നവകേരള സദസിന് പിറവത്ത് വിപുലമായ ഒരുക്കങ്ങള്‍. ജനുവരി ഒന്നിന് വൈകുന്നേരം നാലിന് പിറവം കെഎസ്‌ആര്‍ടിസി സ്റ്റാൻഡിലൊരുക്കിയ പന്തലിലാണ് നവകേരള സദസ് നടക്കുന്നത്.
ഉച്ചക്ക് രണ്ടു മുതല്‍ പരാതികള്‍ സ്വീകരിക്കും.പരാതികള്‍ സ്വീകരിക്കാൻ 25 കൗണ്ടറുകള്‍ സജ്ജമാക്കി. തിരക്കുണ്ടായാല്‍ ഉടൻ കൂടുതല്‍ കൗണ്ടറുകള്‍ ഒരുക്കും. പരാതി സ്വീകരിക്കാനുള്ള ഉദ്യോഗസ്ഥര്‍ക്ക് നേരത്തേ പരിശീലനം നല്‍കിയിരുന്നു.
3.30 മുതല്‍ സ്റ്റേജില്‍ കലാപരിപാടികള്‍ ആരംഭിക്കും. സ്റ്റേജിന്‍റേയും സദസിന്‍റേയും നിര്‍മാണങ്ങളും, മിനി സിവില്‍ സ്റ്റേഷൻഭാഗം, പാലം ഉള്‍പ്പെടെ നഗരത്തിലെ വിവിധ ഭാഗങ്ങളിലെ വൈദ്യുത ദീപ അലങ്കാരങ്ങളും പൂര്‍ത്തിയായി. കമാനം, പന്തല്‍ അലങ്കാരം ഉള്‍പ്പെടെയുള്ള മിനുക്കുപണികള്‍ അവസാന ഘട്ടത്തിലാണ്.
വാദ്യമേളങ്ങളുടേയും വിവിധ കലാരൂപങ്ങളുടേയും അകമ്ബടിയോടെയാണ് കെഎസ്‌ആര്‍സി മൈതാനത്തേക്ക് നവകേരള ബസിനെ സ്വീകരിക്കുക. ഇരുപതിനായിത്തോളം ആളുകള്‍ സദസില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.
സുരക്ഷക്കായി പോലീസുകാരും, വോളന്‍റിയര്‍മാരുടെ സേവനവും ഉണ്ടാകും. ഫയര്‍ഫോഴ്സ്,
ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സേവനവും, ആംബുലൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടക സമിതി ചെയര്‍മാൻ എം.ജെ. ജേക്കബ്, കണ്‍വീനര്‍ ആര്‍ഡിഒ പി.എം. അനി, ജോയിന്‍റ് കണ്‍വീനര്‍ പി.ബി. രതീഷ്, നഗരസഭ അധ്യക്ഷ ഏലിയാമ്മ ഫിലിപ്പ്, ഉപാധ്യക്ഷൻ കെ. പി. സലിം എന്നിവര്‍ പറഞ്ഞു.
