മണീടിൽ കേര രക്ഷാ വാരം,ലായിനി തളിക്കൽ എന്നീ പദ്ധതികളുടെ പ്രവർത്തന ഉദ്ഘാടനം നടത്തി.
പിറവം : മണീട് പഞ്ചായത്ത് പ്രദേശത്തെ നീലനാൽത്താഴം, കാഞ്ഞിരമറ്റം താഴം, ഏഴക്കരനാട് സൗത്ത് പാടശേഖര സമിതികളിൽ ഉൾപ്പെട്ടിട്ടുള്ള 50 ഹെക്ടർ നെൽകൃഷിക്ക് ഡ്രോൺ ഉപയോഗിച്ചുള്ള സൂഷ്മ മൂലക ലായനി (സമ്പൂർണ്ണ) തളിക്കൽ പരിപാടിയുടെയും, കേരരക്ഷാ വാരം – തെങ്ങിന്റെ മണ്ട വൃത്തിയാക്കി അണുനാശിനിയും, കീടനാശിനിയും നിക്ഷേപിക്കുന്നതിന്റെയും പ്രവർത്തന ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പോൾ വർഗീസ് നിർവ്വഹിച്ചു.
നീലനാൽ ത്താഴം ഉറുമ്പേത്ത് നട ഭാഗത്ത് വച്ച് നടന്ന ചടങ്ങിൽ വാർഡ് മെമ്പർ ആഷ്ലി എൽദോ അദ്ധ്യക്ഷത വഹിച്ചു. കൃഷി ആഫീസർ മേരി മോൾ മാത്യൂ , വികസന കാര്യാ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജോബ് പീഎസ്സ് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ മിനി തങ്കപ്പൻ വാർഡ് മെമ്പർ സോജൻ ഏ കെ എന്നിവർ ആശംസകളും അർപ്പിച്ചു. പാടശേഖര സമിതി പ്രസിഡന്റ് ജോർജ് വടാത്ത് സെക്രട്ടറി മാത്യൂ എൻ വി കൃഷി ഉദ്യോഗസ്ഥരായ സജുകുമാർ ഈ പി രഞ്ജിനി എൻ എന്നിവർ സംബന്ധിച്ചു
