Back To Top

November 6, 2023

യാക്കോബായ സുറിയാനി സഭ കണ്ടനാട്‌ ഭദ്രാസനത്തിലെ സീനിയര്‍ വൈദികനും കണ്ടനാട്‌ വിശുദ്ധ മര്‍ത്തമറിയം യാക്കോബായ കത്തീഡ്രല്‍ ഇടവകാംഗവുമായ പുന്നച്ചാലില്‍ ജോണ്‍ കോര്‍ എപ്പിസ്‌ക്കോപ്പ (79) അന്തരിച്ചു

കണ്ടനാട്‌: യാക്കോബായ സുറിയാനി സഭ കണ്ടനാട്‌ ഭദ്രാസനത്തിലെ സീനിയര്‍ വൈദികനും കണ്ടനാട്‌ വിശുദ്ധ മര്‍ത്തമറിയം യാക്കോബായ കത്തീഡ്രല്‍ ഇടവകാംഗവുമായ പുന്നച്ചാലില്‍ ജോണ്‍ കോര്‍ എപ്പിസ്‌ക്കോപ്പ (79) അന്തരിച്ചു.കണ്ടനാട്‌ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി ചാപ്പല്‍ സ്‌ഥാപക വികാരിയും പ്രസിഡന്റുമാണ്‌. പരിശുദ്ധ ഇഗ്‌നാത്തിയോസ്‌ സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ്‌ ബാവായില്‍നിന്നും കോര്‍ എപ്പിസ്‌കോപ്പ സ്‌ഥാനമേറ്റു. പെരുമ്ബിള്ളി സെന്റ്‌ ജോര്‍ജ്‌ സിംഹാസന കത്തീഡ്രല്‍, ചെമ്ബ്‌ സെന്റ്‌ തോമസ്‌ യാക്കോബായ സുറിയാനി പള്ളി, കണ്ടനാട്‌ വിശുദ്ധ മര്‍ത്തമറിയം യാക്കോബായ കത്തീഡ്രല്‍, വടവാതൂര്‍ മാര്‍ അപ്രേം പള്ളി, കാരാട്ടു കുന്നേല്‍, പാക്കില്‍ എന്നീ ദൈവാലയങ്ങളില്‍ വികാരിയായി സേവനം അനുഷ്‌ഠിച്ചു. കണ്ടനാട്‌ സെന്റ്‌ മേരീസ്‌ ഹൈസ്‌കൂള്‍ അധ്യാപകനും, സണ്‍ഡേ സ്‌കൂള്‍ പ്രസ്‌ഥാനത്തിന്റെ കണ്ടനാട്‌ ഡിസ്‌ട്രിക്‌റ്റ്‌ ഇന്‍സ്‌പെക്‌ടറുമായിരുന്നു. പുന്നച്ചാലില്‍ കുടുംബത്തിലെ ഇരുപത്തിയൊമ്ബതാമത്തെ വൈദികനാണ്‌. ഭൗതിക ശരീരം നാളെ ഭവനത്തില്‍ കൊണ്ടുവരും. സംസ്‌ക്കാര ശുശ്രൂഷകള്‍ ബുധനാഴ്‌ച രാവിലെ 9 മണിക്ക്‌ ഭവനത്തില്‍ സഭയിലെ മെത്രാപ്പോലീത്തമാരുടെ കാര്‍മ്മികത്വത്തില്‍ ആരംഭിക്കും. ഭാര്യ:വടവാതൂര്‍ കോലത്തു പറമ്ബില്‍രോഹിണി ജോണ്‍.

മക്കള്‍:- ഡോ. നിംമോള്‍ പി. ജോണ്‍ (പിറവം ബി.പി.സി. കോളജ്‌), ഫാ.കുരിയാക്കോസ്‌ പുന്നച്ചാലില്‍ (യു.എസ്‌.എ), അഡ്വ. വര്‍ഗീസ്‌ പുന്നച്ചാലില്‍, മരുമക്കള്‍: മാത്യൂസ്‌ ഡേവിഡ്‌ മഴുവഞ്ചേരി പറമ്ബത്ത്‌, റൂബി ഏലിയാമ്മ ബേബി പുളിക്കത്തടത്തില്‍, ലിസ വര്‍ഗീസ്‌ പള്ളിപ്പുറം കല്ലറക്കല്‍.

Prev Post

ഉപജില്ലാ സ്കൂള്‍ കലോത്സവം 13 മുതല്‍ 15 വരെ പിറവം സെന്‍റ് ജോസഫ്സ്…

Next Post

ഉയിരാണ് കതിര്‍’ പദ്ധതിക്ക് തുടക്കമായി.

post-bars