എംസി റോഡില്‍ കൂത്താട്ടുകുളം മീഡിയ കവലയില്‍ ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ട് പേർക്ക് പരിക്ക്
കൂത്താട്ടുകുളം: എംസി റോഡില്‍ കൂത്താട്ടുകുളം മീഡിയ കവലയില്‍ ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ട് പേർക്ക് പരിക്ക്.
അടുക്കം സ്വദേശികളായ വഞ്ചനാനിക്കല് അജ്മല്‍ (24), ആഷിൻ (17) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ട് 4.30 ടെയായിരുന്നു അപകടം.
പാലാ റോഡില്‍ നിന്നും ബൈക്ക് എംസി റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ കൂത്താട്ടുകുളം ടൗണ്‍ ഭാഗത്തുനിന്നു വന്ന ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിച്ച ശേഷം ബസ് ബൈക്കിനെ 10 മീറ്ററോളം നിരക്കി നീക്കി.
