Back To Top

March 9, 2026

മിഷേൽ ഷാജിയുടെ ദുരൂഹ മരണം സിബിഐക്ക് കൈമാറണം – 9-ാമത് മിഷേൽ അനുസ്മരണ യോഗം നടത്തി

 

 

പിറവം : കൊച്ചി കായലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ട മിഷേൽ ഷാജിയുടെ അസ്വഭാവിക മരണം ആത്മഹത്യ അല്ലന്നും കൊലപാതകം ആണെന്നുമുളള മിഷേലിൻ്റെ പിതാവ് ഷാജി വർഗീസിൻ്റെ പരാതി സർക്കാർ ഗൗരമായി എടുത്ത്

കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിൽ നിന്നും സിബിഐക്ക് കൈമാറണമെന്ന് ഓർത്തഡോക്സ് സഭ ആവശ്യപ്പെട്ടു.

മുളക്കുളം കർമ്മേൽക്കുന്ന് സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ

ഓർത്തഡോക്സ് സഭ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ

നടന്ന 9-ാതമത് മിഷേൽ അനുസ്മരണ യോഗത്തിൽ ഓർത്തഡോക്സ് സഭ ട്രസ്റ്റി റോണി വർഗീസ് ആണ് സഭയുടെ നിലപാട് വ്യക്തമാക്കിയത്.

ഓർത്തോഡോക്സ് സഭ അംഗമായ മിഷേൽ ഷാജിയുടെ കുടുംബത്തിന് നീതിക്ക് വേണ്ടി അലയേണ്ട അവസ്ഥയാണ് വന്നിരിക്കുന്നത്.

സഭ മിഷേലിൻ്റെ കുടുംബത്തോടൊപ്പം ചേർന്ന് നീതിക്കുവേണ്ടി പോരാടുമെന്നും റോണി വർഗീസ് പറഞ്ഞു.വികാരി ഫാ. ജോസ് തോമസ് അധ്യക്ഷത വഹിച്ചു. ട്രസ്റ്റി തോമസ് മല്ലിപ്പുറം,സണ്ടേസ്കൂൾ

ഹെഡ്മാസ്റ്റർ മാത്യു മല്ലിപ്പുറം, പള്ളി സെക്രട്ടറി ജോസഫ് ജോർജ്, യൂത്ത് അസോസിയേഷൻ സെക്രട്ടറി ഉല്ലാസ് ആലാട്ടുകണ്ടം തുടങ്ങിയവർ സംസാരിച്ചു.

 

ചിത്രം : ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട മിഷേൽ ഷാജിയുടെ 9-ാമത് അനുസ്മരണ യോഗത്തിൽ ഓർത്തഡോക്സ് സഭ ട്രസ്റ്റി റോണി വർഗീസ് സംസാരിക്കുന്നു.

 

Prev Post

വനിതാ ദിനാഘോഷ കൂട്ടായ്മ സംഘടിപ്പിച്ചു

Next Post

എൺപ്പത്തിയെട്ടാം ജന്മദിനത്തിൽ സാഹിത്യകാരൻ പെരുമ്പടവം ശ്രീധരനെ ആദരിച്ചു  

post-bars