വി ബി ജി റാംജി പദ്ധതി വിശദീകരണയോഗം
പിറവം : കേന്ദ്രസർക്കാരിന്റെ വി ബി ജി റാംജി പദ്ധതിയെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി ബിജെപിയുടെ നേതൃത്വത്തിൽ വിശദീകരണയോഗം വട്ടപ്പാറയിൽ സംഘടിപ്പിച്ചു.
പദ്ധതിയുടെ ആനുകൂല്യങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനും, ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുന്നതിനുമായാണ് യോഗം വിളിച്ചുചേർത്തത്
ബിജെപി ജില്ലാ ഉപാധ്യക്ഷനും മുൻ പഞ്ചായത്ത് മെമ്പർ ആയ എം ആശിഷ് യോഗം ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് വിഎസ്. സത്യൻ വിഷയാവതരണം നടത്തി. ബിജെപി ഭാരവാഹികളായ ടി കെ പ്രശാന്ത്, രാജൻ സീതകുന്നേൽ, ഇ പി. രഘുനാഥ് ,ജിജി പേനാട്ടൽ ,അരുൺകുമാർ ഉണ്ണികൃഷ്ണൻ, അജിൽ ഗോപി. വേണു ടിപി രവീന്ദ്രൻ
ഇ. എ. റെജി ചാക്കോ തുടങ്ങിയവർ സംസാരിച്ചു
ചിത്രം : : കേന്ദ്രസർക്കാരിന്റെ വി ബി ജി റാംജി പദ്ധതിയെക്കുറിച്ച് നടത്തിയ വിശദീകരണയോഗം ബിജെപി ജില്ലാ ഉപാധ്യക്ഷൻ എം ആശിഷ് ഉദ്ഘാടനം ചെയ്യുന്നു.
