ബി പി സി കോളേജിൽ ഭിന്നശേഷി ദിനാചരണം
പിറവം: ബിപി സി കോളജിൽ ഡിഫറെൻ്റ്ലി ഏബിൾഡ് ആൻ്റ് മൈനോരിറ്റി സെല്ല് (കൂട്ട് ) ഐ.ക്യു.എ. സി. , എൻ. എസ്. എസ്, റീഡേഴ്സ് ഫോറം തുടങ്ങിയവയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് നേത്രദാന പ്രോത്സാഹന ക്യാംമ്പയിൻ ജനുവരി 30- ന് സംഘടിപ്പിക്കുന്നു. പിറവം മുൻസിപ്പൽ ചെയർമാൻ കെ.ആർ . പ്രദീപ് കുമാർ ക്യാംമ്പയിൻ ഉദ്‌ഘാടനം ചെയ്യും. അതിനോടനുന്ധിച്ച് നേത്രദാനം പോത്സാഹിപ്പിക്കുന്നതിനായി ഫോം വിതരണം ചെയ്യും . സ്ക്രൈബ് ബാങ്ക് രൂപികരിക്കുകയും ചെയ്യുന്നു. തുടർന്ന് മാറമ്പള്ളി എം. ഇ. എസ് കോളേജിലെ അസി. പ്രൊഫസർ ജിഹാദ് അബൂബക്കർ ഓഡിയോ ലൈബ്രറി പ്രകാശനവും, “ശേഷി വാദവും എ ഐ യുടെ സാദ്ധ്യതകളും .” എന്ന വിഷയത്തേക്കുറിച്ച് സംസാരിക്കും.
