Back To Top

October 10, 2025

സിപിഐയുടെ നേതൃത്വത്തിൽ സദസ്സ്

 

 

 

പിറവം : കേരള വികസനം ഇടതുപക്ഷ മാതൃക എന്ന മുദ്രാവാക്യമുയർത്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഐയുടെ നേതൃത്വത്തിൽ (12/10/2025) മുളന്തുരുത്തി പുളിക്കമാലി, മണീട് പാമ്പ്ര, രാമമംഗലം മാമ്മലശ്ശേരി എന്നിവിടങ്ങളിൽ നടക്കുന്ന വീട്ടുമുറ്റ സദസ്സ് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. ആമ്പല്ലൂർ പഞ്ചായത്തിലെ അരയൻകാവിലും തിരുമാറാടി മണ്ണത്തൂരും നടക്കുന്ന വീട്ടുമുറ്റ സദസ്സ് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ അഷ്‌റഫ്‌ ഉദ്ഘാടനം ചെയ്യും. യോഗങ്ങളിൽ വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിക്കും, കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ സദസ്സുകളിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ. കെ എൻ സുഗതൻ,എ ഐടിയുസി ജില്ലാ സെക്രട്ടറി കെ എൻ ഗോപി, ജില്ലാ കൗൺസിൽ അംഗം എം എം ജോർജ്, മണ്ഡലം സെക്രട്ടറി അഡ്വ. ജിൻസൺ വി പോൾ, അസി. സെക്രട്ടറി അഡ്വ. ബിമൽ ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത എൽദോസ് എന്നിവർ പ്രസംഗിക്കും.ഒക്ടോബർ 19ന് വിവിധ കേന്ദ്രങ്ങളിലെ വീട്ടുമുറ്റ സദസ്സ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുൻമന്ത്രിയുമായ മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യും.

 

Prev Post

കോൺഗ്രസ്സ് മണ്ഡലം ജനസമ്പർക്ക യാത്ര

Next Post

പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

post-bars