Back To Top

October 11, 2025

പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

 

പിറവം : മുളന്തുരുത്തി തിരുകൊച്ചി മാർക്കറ്റിൻ്റെ ശോചനീയാവസ്‌ഥ പരിഹരിക്കുക, മാർക്കറ്റ് നവീകരണത്തിന്റെ മറവിൽ യൂഡിഎഫ് ഭരണസമിതി നടത്തിയ നിർമ്മാണ അഴിമതി വിജിലൻസ് അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട എൽഡിഎഫ് മുളന്തുരുത്തി പഞ്ചായത്ത് കമ്മിറ്റി യുടെ അഭിമുഖത്തിൽ തിരുകൊച്ചി മാർക്കറ്റിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. സിപി ഐ പിറവം മണ്ഡലം അസിസ്‌റ്റൻറ് സെക്രട്ടറി അ ഡ്വ ബിമൽ ചന്ദ്രൻ ധർണ്ണ ഉദ്ഘാടനം ചെയ്‌തു. സിപിഎം ലോക്കൽ സെക്രട്ടറി പി ഡി രമേശൻ അധ്യക്ഷത വഹിച്ചു. എൽഡിഎഫ് കൺവീനർ ടോമി വർഗീസ്, സിപിഐ ലോക്കൽ സെക്രട്ടറി ഒ എ മണി, ആർ ജെ ഡി ജില്ലാ ജനറൽ സെക്രട്ട റി പി വി ദുർമ്മാപ്രസാദ്, കേരള കോൺഗ്രസ് (എം) നിയോജകമണ്ഡലം വൈസ് ചെയർമാൻ ജോൺസ് പാർപ്പാട്ടിൽ, മണ്ഡലം പ്രസിഡണ്ട് ജി ബി ഏലിയാസ്,കെ എ ജോഷി,വി കെ വേണു, കെ എം ജോർജ്, കെ സി മണി, ലിജോ ജോർജ്. ലതിക അനിൽ എന്നിവർ സംസാരിച്ചു.

 

ചിത്രം : മുളന്തുരുത്തി തിരുകൊച്ചി മാർക്കറ്റിൻ്റെ ശോചനീയാവസ്‌ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടു എൽഡിഎഫ് നടത്തിയ ധർണ്ണ സിപി ഐ പിറവം മണ്ഡലം അസിസ്‌റ്റൻറ് സെക്രട്ടറി അ ഡ്വ ബിമൽ ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

 

Prev Post

സിപിഐയുടെ നേതൃത്വത്തിൽ സദസ്സ്

Next Post

ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പിറവം താലൂക്ക് ആശുപത്രിയിൽ

post-bars