നാടോടികളുടെ മോഷണം വ്യാപകമാകുന്നു.
പിറവം : പിറവം പാഴൂർ ,ചെറാലപ്പടിയിൽ ആളൊഴിഞ്ഞ വീട്ടിൽ നിന്ന് മോക്ഷണം . പുത്തൻപുരയ്ക്കൽ തോമസ്സ് ഐസക്കിൻ്റെ ആളൊഴിഞ്ഞ വീട്ടിൽ മോക്ഷണം നടത്തിയ നാടോടി സ്ത്രീകളെ നാട്ടുകാർ പിടികൂടി. കൗൺസിലർമാരായ വത്സലാ വറുഗീസിൻ്റേയും ഗിരീഷ് കുമാറിൻ്റേയും നേതൃത്വത്തിൽ ഇവരെ പോലീസിൽ ഏൽപ്പിച്ചു . രണ്ട് മാസങ്ങൾക്ക് നഗരസഭയിൽ പലയിടത്തും നാടോടി സ്ത്രീകൾ വീടുകളിൽ എത്തി പാത്രങ്ങൾ അടക്കമുള്ളവ മോഷ്ടിക്കുന്നത് പതിവായിരുന്നു. നഗരസഭയുടെ പലയിടത്തും ഇവർ കൂട്ടമായി സഞ്ചരിക്കുന്നത് പതിവാണ് .
