Back To Top

December 19, 2024

പാടശേഖരം മണ്ണിട്ട് നികത്തിയ സംഭവം – വിജിലൻസ് തെളിവെടുപ്പ് നടത്തി.

By

 

പിറവം : പിറവം നഗരസഭയിൽ അഞ്ചാം ഡിവിഷനിൽ നടക്കട വന്നിലം

പാടശേഖരത്തിൽ നിലം നികത്തിയത് സംബന്ധിച്ച്, നികത്തിയ പാടശേഖരത്തിൽ നിന്നി മണ്ണ് നീക്കുന്നതിന് ആർ.ഡി.ഒ. നൽകിയ നിർദ്ദേശം നടപ്പിലായില്ലെന്ന പരാതിയിൽ വിജിലൻസ് തെളിവെടുപ്പ് നടത്തി. മുൻ കൗൺസിലർ സോജൻ ജോർജ് നൽകിയ പരാതിയിൽ

കാക്കനാട് റവന്യൂ വിജിലൻസ് ഡെപ്യൂട്ടി കളക്ടർ മുമ്പാകെ ബന്ധപ്പെട്ട രേഖകൾ പരാതിക്കാരൻ സമർപ്പിച്ചു. മൂവാറ്റുപുഴ ആർ ഡി ഒ ഇട്ട മണ്ണു മുഴുവനും എടുത്തു മാറ്റിയതായി വിജിലൻസിന് അറിയിച്ചപ്പോൾ ,വിവരാവകാശ നിയമപ്രകാരം കൃഷി ഓഫീസർക്ക് നൽകിയ അപേക്ഷയിൽ കൃഷി ഓഫീസർ ആർഡിയോയ്ക്ക് നൽകിയ റിപ്പോർട്ടിൽ നാമമാത്രം മണ്ണു മാത്രമേ മാറ്റിയിട്ടുള്ളൂ എന്ന് റിപ്പോർട്ട് ചെയ്ത രേഖയും സമർപ്പിച്ചിട്ടുണ്ട് . നിലവിലെ ഫോട്ടോയും മണ്ണിട്ടപ്പോൾ ഉള്ള ഫോട്ടോയും സമർപ്പിച്ചത് കൂടാതെ ഡാറ്റാ ബാങ്കിൽ ഇത് നിലമാണ് എന്ന് തെളിയിക്കുന്ന രേഖയും സമർപ്പിച്ചു. അനധികൃതമായി പാടശേഖരത്തിൽ ഇട്ട മണ്ണ് പൂർണ്ണമായും നീക്കം ചെയ്യണമെന്നാണ് പരാതിക്കാരന്റെ ആവശ്യം .

 

Prev Post

ഇസ്‌കഫ് നിയോജക മണ്ഡലം കൺവെൻഷൻ

Next Post

ഇലഞ്ഞി സെന്റ് ഫിലോമിനസിൽ കിഡ്‌സ് ഫെസ്റ്റ് .

post-bars