പെരുമ്പിള്ളി പള്ളിയിൽ പെരുന്നാളിന് കൊടികയറി.
പിറവം : മുളന്തുരുത്തി പെരുമ്പിള്ളി സെൻ്റെ ജോർജ് സിറിയൻ സിംഹാസന ബതസബ്റോ പള്ളിയിൽ പരിശുദ്ധ ഏലിയാസ് തൃതിയൻ പാത്രിയർക്കീസ് ബാവയുടെയും, ഏലിയാസ് മോർ യൂലിയോസ് ബാവായുടെയും ഓർമ്മ പെരുന്നാളും , പെരുമ്പിള്ളി തിരുമേനിയുടെ 26ാം മത് ശ്രാദ്ധപെരുന്നാളിനും തുടക്കം കുറിച്ച് കൊടിയേറി.
21- ാം തീയതി വെള്ളിയാഴ്ച രാവിലെ 7 മണിയ്ക്ക് പ്രഭാത പ്രാർത്ഥനയും 8 നു വിശുദ്ധ കുർബാനയും തുടർന്ന് കബറിങ്കൽ ധൂപ പ്രാർത്ഥനയും വൈകിട്ട് 6 മണിയ്ക്ക് സന്ധ്യ പ്രാർത്ഥന, സക്കറിയാസ് മോർ പീലക്സിനോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ നടത്തും . 7 മണിയ്ക്ക് ഇടവക സംഗമവും തുടർന്ന് വിവിധ ദേവാലയങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക് സ്വീകരണവും നേർച്ച നേർച്ച സദ്യയും.
ഫെബ്രുവരി 22-ാം തീയതി ശനിയാഴ്ച രാവിലെ 7.30 പ്രഭാത പ്രാർത്ഥന 8.30 മണിക്ക് വിശുദ്ധ അഞ്ചുമേൽ കുർബാന ഇടവക മെത്രാപ്പോലീത്തയായ കുര്യാക്കോസ് മോർ ദിയസ്കോറോസ് തിരുമനസിന്റെ പ്രധാന കാർമികത്വത്തിൽ, . കബറിങ്കൽ ധൂപ പ്രാർത്ഥനയും തുടർന്ന് പെരുമ്പിള്ളി തിരുമേനിയുടെ സ്മരണാർത്ഥം ഫെബ്രുവരി 16-ാം തീയതി നടത്തപ്പെട്ട ‘ഇടയ സങ്കീർത്തനങ്ങൾ 2025’ അഖില മലങ്കര ആരാധന ഗീത മത്സരത്തിൽ വിജയികളായവരെ അനുമോദിക്കും . തുടർന്ന് പ്രദക്ഷിണവും, നേർച്ചസദ്യയും.
ചിത്രം : പെരുമ്പിള്ളി സെൻ്റെ ജോർജ് സിറിയൻ സിംഹാസന ബതസബ്റോ പള്ളിയിൽ പെരുന്നാളിന് വികാരി ഫാ. ബാബു ഏലിയാസ് തെക്കുംപുറത്ത് കൊടിയേറ്റുന്നു.
