Back To Top

June 30, 2026

 ടി. എം. ജേക്കബ് എക്സലൻസ് എം.എൽ.എ. അവാർഡ് 2026

 

പിറവം : പിറവം നിയോജകമണ്ഡലത്തിലെ എസ്.എസ്.എൽ.സി., പ്ലസ് ടു പൊതുപരീക്ഷകളിൽ ഫുൾ എ പ്ലസ് / എ വൺ കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും, സർവകലാശാല പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ആദരിക്കുന്ന ടി. എം. ജേക്കബ് എക്സലൻസ് എം.എൽ.എ. അവാർഡ് വിതരണം 2026 ജൂലൈ 19 (ഞായർ) രാവിലെ 11.30 ന് പിറവം മാം ഓഡിറ്റോറിയത്തിൽ നടക്കും. വിദ്യാഭ്യാസ മികവിനെ പ്രോത്സാഹിപ്പിക്കുകയും പ്രതിഭകളെ ആദരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ, ടി. എം. ജേക്കബ് ചാരിറ്റബിൾ ആൻഡ് എക്സലൻസ് അവാർഡ് സൊസൈറ്റിയാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.

അവാർഡിന് അർഹരായ വിദ്യാർത്ഥികൾ 2026 ജൂലൈ 15-നകം എം.എൽ.എ. ഓഫീസിലോ, 9961300584, 8590005555 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം .

Prev Post

പോക്സോ കേസിലെ പ്രതിക്ക് 43 വർഷം തടവും രണ്ടേകാൽ ലക്ഷം രൂപ പിഴയും…

Next Post

കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നു.

post-bars