ആദിശങ്കരന്റെ ജന്മഗൃഹമായ വെളിയനാട് മേൽപ്പാഴൂർ മനയിൽ സമൂഹ സമ്പൂർണ ഭഗവത്ഗീത പാരായണം
പിറവം : ജഗദ്ഗുരു ആദിശങ്കരന്റെ ജന്മഗൃഹമായ വെളിയനാട് മേൽപ്പാഴൂർ മനയിൽ വെളിയനാട് ചിന്മയ ഇന്റർ നാഷണൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അഞ്ഞൂറ് പേരെ അണി നിരത്തി സമൂഹ സമ്പൂർണ ഭഗവത്ഗീത പാരായണം സംഘടിപ്പിച്ചു. ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ പ്രസിഡന്റ് സ്വാമി അദ്വയാനന്ദ ഭദ്രദീപം തെളിയിച്ചതോടെയാണ് പരിപാടിക്ക് തുടക്കമായി . തുടർന്ന് നടന്ന ഗുരുപാദുക പൂജയ്ക്ക് സ്വാമി ശാരദാനന്ദ സരസ്വതി മുഖ്യകാർമ്മികത്വം വഹിച്ചു. ചിന്മയ മിഷന്റെ 75-ാം വാർഷിക ആഘോഷമായ ചിന്മയ അമൃത് മഹോത്സവിന്റെ ഭാഗമായാണ് സമൂഹ സമ്പൂർണ ഭഗവത്ഗീത പാരായണം സംഘടിപ്പിച്ചത്. ഭഗവത്ഗീതയിലെ 18 അധ്യായങ്ങളിലെ 700 ശ്ലോകങ്ങളാണ് പരായാണം ചെയ്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അഞ്ഞൂറിലധികം പേര് ഗീത പാരായണം നടത്തി. ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷനിലെ ബ്രഹ്മചാരിണി ദേവകി ചൈതന്യ, ബ്രഹ്മചാരി വേദ് ചൈതന്യ എന്നിവർ പാരായണത്തിന് നേതൃത്വം നൽകി. സമൂഹത്തിൽ ആത്മീയ ചൈതന്യവും ധാർമിക മൂല്യങ്ങളും വളർത്തുക എന്ന പ ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ചിത്രം : വെളിയനാട് ചിന്മയ ഇന്റർ നാഷണൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടത്തിയ സമൂഹ സമ്പൂർണ ഭഗവത്ഗീത പാരായണം ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ പ്രസിഡന്റ് സ്വാമി അദ്വയാനന്ദ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു.
