കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നു.
കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നു. ആഗോള വിപണിയില്‍ ഏറെ കാലത്തിന് ശേഷം 4000 ഡോളറിന് താഴേക്ക് സ്വര്‍ണവില എത്തി.ഇതേ തുടര്‍ന്ന് കേരളത്തില്‍ ജൂണ്‍ മാസത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വര്‍ണം. ജൂലൈയിലും ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ സ്വര്‍ണവില ഇടിയും. വില കുറയുമെന്ന ആശങ്കയില്‍ പലരും സ്വര്‍ണം വിറ്റഴിക്കുകയാണ്.
അമേരിക്കയിലെ പണപ്പെരുപ്പം, പലിശ നിരക്കിലെ മാറ്റം, പശ്ചിമേഷ്യയിലെ രാഷ്ട്രീയ ചര്‍ച്ചകള്‍ എന്നിവയെല്ലാമാണ് സ്വര്‍ണവിലയെ മാറ്റിമറിക്കുന്ന ഘടകങ്ങള്‍. ഇവ ഏത് രീതിയില്‍ മാറുന്നോ അതിനനുസരിച്ച് ഡോളറിന്റെ മൂല്യത്തില്‍ മാറ്റം വരും. ഡോളര്‍ മൂല്യം കൂടുന്നതാണ് സ്വര്‍ണവില ഇടിയാന്‍ കാരണം. 3965 ഡോളറിലേക്ക് ഔണ്‍സ് സ്വര്‍ണത്തിന്റെ വില താഴ്ന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിലെ വിലയും കുറഞ്ഞത്…
കേരളത്തില്‍ ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 165 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 1320 രൂപയും. 22 കാരറ്റ് സ്വര്‍ണം ഒരു പവന് ഇന്ന് നല്‍കേണ്ടത് 102760 രൂപയാണ്. അതേസമയം, ഒരു ഗ്രാമിന് 12845 രൂപ നല്‍കണം. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10560 രൂപയും പവന് 84480 രൂപയും നല്‍കണം. വെള്ളിയുടെ വില വീണ്ടും കുറഞ്ഞ് ഗ്രാമിന് 235 രൂപയായി.
കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വില 114560 രൂപയായിരുന്നു. ഈ മാസം ഒന്നിനായിരുന്നു ഈ വില. എന്നാല്‍ മാസാന്ത്യ ദിനത്തില്‍ എത്തുമ്പോള്‍ ഈ വിലയില്‍ നിന്ന് 11800 രൂപ കുറഞ്ഞു. അതായത്, ഈ മാസം ഒന്നിന് വാങ്ങിയവരേക്കാള്‍ ഇത്രയും രൂപ ലാഭമാണ് ഇന്ന് വാങ്ങുന്നവര്‍ക്ക്. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ 1.11 ലക്ഷം രൂപ ചെലവ് വന്നേക്കും.
