Back To Top

July 12, 2024

നിവേദനം നൽകി

 

പിറവം : ആമ്പല്ലൂർ, കീച്ചേരി കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ പ്രവർത്തിച്ചിരുന്ന ഫാമിലി ഹെൽത്ത് സെൻ്റർ പൂത്തോട്ട കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലേക്ക് മാറ്റാനുളള ഡി.എം.ഒ യുടെ ഉത്തരവ് പിൻവലിച്ച് പഴയ സ്ഥിതി നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ ആമ്പല്ലൂർ ലോക്കൽ കമ്മറ്റിയുടെ നേത്യത്വത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജിന് നിവേദനം നൽകി. കിടത്തി ചികിത്സ പുനരാരഭിക്കണമെന്നും ആവശ്യത്തിനുള്ള സ്റ്റാഫുകളുടെ കുറവ് പരഹരിക്കണമെന്നും നിവേദനത്തിൽ അവശ്യപ്പെട്ടു. ആവശ്യങ്ങൾ അടിയന്തരമായി പരിഗണിക്കാമെന്ന് മന്തി ഉറപ്പ് നൽകി.വൈക്കം എം. എൽ.എ സി. കെ ആശ, സി.പി.ഐ പിറവം മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പർ കെ. പി ഷാജഹാൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി അമൽ മാത്യൂ അസി. സെക്രട്ടറി പി.കെ രാജേഷ് എന്നിവർ മന്ത്രിയുടെ ഓഫീസിൽ എത്തിയാണ് നിവേദനം നൽകിയത്.

 

Prev Post

ലയൺസ് ക്ലബ്ബ് മുളന്തുരുത്തി സെൻട്രൽ ഭാരവാഹികളെ തെരഞ്ഞെടുത്തു.

Next Post

ദേശീയ മത്സ്യ കർഷക ദിനാചരണവും കർഷക സംഗമവും നടത്തി

post-bars