ദേശീയ മത്സ്യ കർഷക ദിനാചരണവും കർഷക സംഗമവും നടത്തി
പിറവം : മുളന്തുരുത്തി, ബ്ലോക്ക് തല മത്സ്യ കർഷക ദിനാചരണം മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഷാജി മാധവൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ടി.പി പ്രദീപ് അധ്യക്ഷത വഹിച്ചു. മികച്ച മത്സ്യ കർഷകർക്കുള്ള പുരസ്കാരങ്ങൾ നൽകി ആദരിച്ചു.
നൂതന കർഷക അവാർഡ് മണീട് പഞ്ചായത്തിലെ മത്തായി ടി.ജെയും മികച്ച മത്സ്യ വിത്തുൽപ്പാദന കർഷക അവാർഡ് പ്രശാന്ത് പി.പി യും
ഏറ്റുവാങ്ങി. മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ബെന്നി, ,ബിഡിഒ പി ജെ സ്റ്റാൻലി, ഫിഷറീസ് ഓഫീസർ അൻസിയ
എം എൻ തുടങ്ങിയവർ സംസാരിച്ചു.
