Back To Top

August 11, 2025

സെന്റ് ഫിലോമിനസിൽ പേട്രൻസ് ഡേ ആഘോഷം

 

പിറവം : ഇലഞ്ഞി, സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് പേട്രൻസ് ഡേ വിപുലമായി ആഘോഷിച്ചു. പരിപാടികൾ ഫാ. കുര്യാക്കോസ് പോത്താറയിൽ കോർ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. ഫാ.ബിനോയ് ജോൺ അധ്യക്ഷനായി. ഫാ. ഡോ. ജോൺ എർണ്യാകുളത്തിൽ, ജോജു ജോസഫ് , ഡോ.സെൽവി സേവ്യർ, സാലി കെ. മത്തായി , ലക്ഷ്മി പ്രശാന്ത് എന്നിവർ പ്രസംഗിച്ചു. സ്കൂളുകളും ഹോസ്റ്റലുകളും സ്വിമ്മിംഗ് പൂളുകളും ജിംനേഷ്യവുമെല്ലാം നവീകരിച്ചത് വെഞ്ചരിപ്പ് നടത്തി. തുടർന്ന് കുട്ടികൾ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.

 

ചിത്രം : ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂളിന്റെ രജത ജൂബിലിയോടനുബന്ധിച്ച് പേട്രൺ സെയ്‌ന്റ്‌സ് ഡേ ഫാ. കുര്യാക്കോസ് പോത്താറയിൽ കോർ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്യുന്നു.

 

Prev Post

ഐ .ടി.ഐ. യിൽ സീറ്റൊഴിവ്

Next Post

സുരക്ഷിത ഭവനം സുരക്ഷിത വൈദ്യുതി ‘ കിറ്റി ഷോ സംഘടിപ്പിച്ചു

post-bars