സുരക്ഷിത ഭവനം സുരക്ഷിത വൈദ്യുതി ‘ കിറ്റി ഷോ സംഘടിപ്പിച്ചു
പിറവം : ആരക്കുന്നം സെൻ്റ് ജോർജസ് ഹൈസ്കൂളിൽ സ്കൂൾ സുരക്ഷാ സമിതിയുടെ നേതൃത്വത്തിൽ കേരള സർക്കാർ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിൻ്റെ സഹകരണത്തോടെ വൈദ്യുതി സുരക്ഷ ബോധവൽക്കരണത്തിൻ്റെ ഭാഗമായി സുരക്ഷിത ഭവനം സുരക്ഷിത വൈദ്യുതി – എന്ന പദ്ധതിയനുസരിച്ച് വിദ്യാർത്ഥികൾക്കായി കിറ്റി ഷോ സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് ഡെയ്സി വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ടെസി വർഗീസ് ഉദ്ഘാടനം ചെയ്തു.
വിനോദ് നരനാട്ട് കിറ്റി ഷോ നയിച്ചു. അസിസ്റ്റൻ്റ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ജോസഫ് കുര്യാക്കോസ്, കെ.എസ്.ഇ.ബി. അസിസ്റ്റൻ്റ് എഞ്ചിനീയർ ഷിജു കൂമുള്ളിൽ, സുനിൽ എം.ആർ, ജോസ് കെ.എം. , പോൾസൻ ജയിംസ് , ജിനു ജോർജ്ജ്, മഞ്‌ജു .കെ . ചെറിയാൻ സാജു വർഗീസ്, ബിജോയി . കെ. എ.എന്നിവർ സംസാരിച്ചു.
ചിത്രം : സുരക്ഷിത ഭവനം സുരക്ഷിത വൈദ്യുതി ‘ ബോധവൽക്കരണ പരിപാടിയുടെ ഉദ്‌ഘാടനം ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ടെസി വർഗീസ് നിർവഹിക്കുന്നു.
