ശാസ്ത്ര സാഹിത്യ പരിഷത് ശാസ്ത്ര സംവാദ സദസ്സ് സംഘടിപ്പിച്ചു.
പിറവം : കേരള ശാസ്ത്ര സാഹിത്യ പരിഷത് കൂത്താട്ടുകുളം മേഖലയുടെ ആഭിമുഖ്യത്തിൽ ശാസ്ത്ര സംവാദ സദസ് നടത്തി. പിറവം യൂണിറ്റിലെ നാമക്കുഴി ദേശീയവായനശാലയിൽ നടന്ന സംവാദ സദസ്സിന്റെ ഉദ്‌ഘാടനം നഗരസഭാ കൗൺസിലർ വി.പി. മോളി നിർവഹിച്ചു. മുൻ പഞ്ചായത്തംഗം ലളിതമ്മ നാരായണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എറണാകുളം ജില്ലാ ശാസ്ത്രാവബോധ സമിതി ചെയർമാൻ മോഹൻദാസ് മുകുന്ദൻ വിഷയാവതരണം നടത്തി. യൂണിറ്റ് സെക്രട്ടറി ജെയ്‌സൺ, മറ്റ് പരിഷത് പ്രവർത്തകർ, വായനശാല അംഗങ്ങൾ സംബന്ധിച്ചു.
