Back To Top

May 2, 2026

ശാസ്ത്ര സാഹിത്യ പരിഷത്ത്‌ മേഖല ബലാത്സവത്തിന് തുടക്കമായി

 

പിറവം : കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ മുന്നു ദിവസം നീണ്ടുനിൽക്കുന്ന കൂത്താട്ടുകുളം മേഖലാ ബാലോത്സവം പിറവം നാമക്കുഴിയിൽ പിറവം നഗരസഭ അദ്ധ്യക്ഷൻ കെ.ആർ. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. മോഹൻദാസ് മുകുന്ദൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ റെജി ചുള്ളിക്കൽ, അഖിലേശ്വരൻ, എൽദോ എം.എ. യൂണിറ്റ് സെക്രട്ടറി പുഷ്പലത ടീച്ചർ , ഷാജിഹാൻ എന്നിവർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികൾക്കായി വായനാ മത്‌സരം സംഘടിപ്പിച്ചു. കൂത്താട്ടുകുളം മേഖല കമ്മിറ്റിയംഗങ്ങളും, ബാലവേദി ചുമതലക്കാരുമായ സി.കെ സോമൻ, കെ.കെ. ഇന്ദിര, അഭിലാഷ് അയ്യപ്പൻ എന്നിവർ മത്‌സരപരിപാടികൾക്ക് നേതൃത്വം നൽകി.

 

ചിത്രം : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്‌ കൂത്താട്ടുകുളം മേഖലാ ബാലോത്സവം പിറവം നഗരസഭ അദ്ധ്യക്ഷൻ കെ.ആർ. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.

Prev Post

വേനൽ ചൂടിന് കുളിരേകാൻ മണീടിൽ തണ്ണീർ പന്തൽ

Next Post

മെയ് ദിന റാലിയും സമ്മേളനവും നടത്തി

post-bars