Back To Top

May 1, 2026

വേനൽ ചൂടിന് കുളിരേകാൻ മണീടിൽ തണ്ണീർ പന്തൽ

 

 

പിറവം : അതിശക്തമായ വേനൽ ചൂടിൽ വഴിയാത്രക്കാർക്ക് ആശ്വാസമേകാൻ മണീട് ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്ത്വത്തിൽ മണീട് ഗാന്ധി സ്‌ക്വയറിനോട് ചേർന്ന് ഓപ്പൺ സ്റ്റേജിൽ തണ്ണീർ പന്തൽ ആരംഭിച്ചു . ബ്ലോക്ക് പ്രസിഡണ്ട് ജയസോമൻ ഉദ്ഘാടനം ചെയ്തു .പഞ്ചായത്ത് പ്രസിഡണ്ട് ഷിജി ബിജു ,വൈസ് പ്രസിഡണ്ട് മോൻസി വർഗീസ്, ജോബ് പി.എസ്‌, അയന വി., ജോയി, പ്രിയ, ശ്രീക്കുട്ടി, കെ.എസ്‌. രാജേഷ്, പി.ഐ. ഏലിയാസ്, സലീലകുമാരി, എ.ഡി. ഗോപി, മഞ്ചുസുനിൽ, സന്തോഷ് പ്രകാശ്, എബി വർഗീസ് വിജി ഏലിയാസ്, പഞ്ചായത്ത് സെക്രട്ടറി അനുമോൾ സി.ഡി.എസ്‌. അംഗങ്ങൾ ,ഹരിത കർമ്മ സേനാഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

 

ചിത്രം : മണീട് ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്ത്വത്തിൽ ആരംഭിച്ച തണ്ണീർ പന്തൽ ബ്ലോക്ക് പ്രസിഡണ്ട് ജയസോമൻ ഉദ്ഘാടനം ചെയ്യുന്നു.

 

Prev Post

കാഞ്ഞിരിക്കാപ്പിള്ളി സെന്റ് ജോർജ് ചാപ്പലിൽ വി. ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ

Next Post

ശാസ്ത്ര സാഹിത്യ പരിഷത്ത്‌ മേഖല ബലാത്സവത്തിന് തുടക്കമായി

post-bars