മെയ് ദിന റാലിയും സമ്മേളനവും നടത്തി
പിറവം : ഇടതുപക്ഷ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പിറവത്ത് മെയ് ദിന റാലിയും സമ്മേളനവും നടത്തി. മെയ് ദിന റാലി എൻ.സി.പി സംസ്ഥാന കമ്മിറ്റി അംഗം കെ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു . വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ കെ .പി സലീം ,സാബു കെ. ജെക്കോബി, സി.എൻ സദാമണി,സോജൻ ജോർജ്, വി. ആർ സോമൻ, ബിനോയ് വർഗീസ്. സി.കെ പ്രകാശ്, സാജു ചേന്നാട്ട് ,എം. കെ രാജൻ ജേക്കബ് പോൾ, മറ്റ് വിവിധ സംഘടനാ നേതാക്കൾ സംബന്ധിച്ചു.
ചിത്രം : ഇടതുപക്ഷ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പിറവത്ത് നടത്തിയ മെയ് ദിന റാലി എൻ.സി.പി സംസ്ഥാന കമ്മിറ്റി അംഗം കെ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു.
