Back To Top

December 4, 2024

സമഗ്ര ശിക്ഷ കേരളം കൂത്താട്ടുകുളം ബിആർസി ആഭിമുഖ്യത്തിൽ ലോക ഭിന്നശേഷി ദിനാചരണത്തിൻ്റെ ഭാഗമായി നടന്ന ആരവം എബിലിറ്റി ഫെസ്റ്റ് ശ്രദ്ധേയമായി

By

കൂത്താട്ടുകുളം : സമഗ്ര ശിക്ഷ കേരളം കൂത്താട്ടുകുളം ബിആർസി ആഭിമുഖ്യത്തിൽ ലോക ഭിന്നശേഷി ദിനാചരണത്തിൻ്റെ ഭാഗമായി നടന്ന ആരവം എബിലിറ്റി ഫെസ്റ്റ് ശ്രദ്ധേയമായി. ഉപജില്ല കലാമേള വിജയികളായ സിദ്ധാർത്ഥ് ബിനിൽ ആയുഷ് സാജൻ എന്നിവർ ഉദ്ഘാടനം ചെയ്തു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ മരിയ ഗൊരേത്തി അധ്യക്ഷത വഹിച്ചു. നഗരസഭ അധ്യക്ഷ വിജയ ശിവൻ, പി.ആർ.സന്ധ്യ, എഇഒ ബോബി ജോർജ്, ബിപിസി കെ.ബി.സിനി, ഷീജ ദാമോദരൻ, രാഹുൽ സി.രാജൻ എന്നിവർ പ്രസംഗിച്ചു. ഡിപിഒ ജോസഫ് എം.വർഗീസ് സമ്മാനദാനം നിർവ്വഹിച്ചു. 32 സ്കൂളുകളിൽ നിന്നായി 110 കുട്ടികൾ പങ്കെടുത്തു.

 

 

ഫോട്ടോ : ഉപജില്ല കലാമേള വിജയികളായ സിദ്ധാർത്ഥ് ബിനിൽ ആയുഷ് സാജൻ എന്നിവർ ഉദ്ഘാടനം ചെയ്യുന്നു .

Prev Post

സമഗ്ര ശിക്ഷ കേരളം കൂത്താട്ടുകുളം ബിആർസി ആഭിമുഖ്യത്തിൽ ലോക ഭിന്നശേഷി ദിനാചരണത്തിൻ്റെ ഭാഗമായി…

Next Post

മുളന്തുരുത്തി സർവീസ് സഹകരണ ബാങ്ക് ക്രമക്കേട് -എൽ.ഡി.എഫ് പ്രക്ഷോഭത്തിലേക്ക് .     …

post-bars