Back To Top

July 4, 2026

സെന്റ് ഫിലോമിനാസിൽ ‘മെറിറ്റ് ഡേ’ ആഘോഷം

 

 

പിറവം : ഇലഞ്ഞി, സെന്റ് ഫിലോമിനാസിലെ ഉജ്ജ്വല വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി മെറിറ്റ് ഡേ സംഘടിപ്പിച്ചു. സി.ബി.എസ്.ഇ പത്താം ക്ലാസിൽ അഞ്ഞൂറിൽ 498 മാർക്കോടെ മൂന്നാം റാങ്ക് നേടിയ സെറാ എലിസ വിജുവിനെയും 497 മാർക്കോടെ നാലാം റാങ്ക് നേടിയ റോഷിൻ രാജുവിനെയും ജോസ് കെ.മാണി എം.പി. മെമന്റോ നൽകി ആദരിച്ചു. പന്ത്രണ്ടാം ക്ലാസിൽ തൊണ്ണൂറുശതമാനത്തിന് മുകളിൽ മാർക്ക് ലഭിച്ച എല്ലാവർക്കും മെമന്റോ നൽകി ആദരിച്ചു. സ്കൂളിലെ ഓരോ ക്ലാസിലും ടോപ്പറായി വന്നവർക്കും പുരസ്കാരങ്ങൾ നൽകി. ചടങ്ങിൽ പി.ടി.എ പ്രസിഡണ്ടും ഗ്രാമപഞ്ചായത്ത് മെമ്പറുമായ മാജി സന്തോഷ് അധ്യക്ഷയായിരുന്നു. സീനിയർ പ്രിൻസിപ്പൽ ഫാ.ഡോ.ജോൺ എർണ്യാകുളത്തിൽ, സിറിയക് ചാഴികാടൻ, പ്രിൻസിപ്പൽ ജോജു ജോസഫ്, മാനേജിംഗ് ട്രസ്റ്റി ബേബി വർക്കി, ഡോ.സെൽവി സേവ്യർ, ജാസ്മിൻ ജേക്കബ്, മാർട്ടിൻ ജോൺ, ബിനു പൗലോസ്, പ്രീതി മരിയ പോൾ, ജവാക്ക് ടോം ബിനു എന്നിവർ പ്രസംഗിച്ചു.

 

ചിത്രം : ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂളിൽ നടത്തിയ മെറിറ്റ് ഡേ ദിനാഘോഷം ജോസ് കെ.മാണി എം.പി ഉദ്ഘാടനം ചെയ്യുന്നു.

 

Prev Post

പിറവം വികസന കോൺക്ലേവ്

Next Post

വായന ലഹരിയാക്കാം: വെളിയനാട് സെന്റ് പോൾസിൽ ലഹരിവിരുദ്ധ ബോധവൽക്കരണം

post-bars