Back To Top

July 4, 2026

പിറവം വികസന കോൺക്ലേവ്

 

പിറവം : പിറവം മണ്ഡലത്തിലെ വികസന കാഴ്ചപ്പാടുകൾ രൂപപ്പെടുത്തുന്നതിനായി നാളെ ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് പിറവം നഗരസഭാ ഓഡിറ്റോറിയത്തിൽ പിറവം വികസന കോൺക്ലേവ് സംഘടിപ്പിക്കും. കോൺഗ്രസ്സ് പിറവം മണ്ഡലം പ്രസിഡണ്ട് അരുൺ കല്ലറക്കൽ അധ്യക്ഷത വഹിക്കുന്ന യോഗം മുൻ എക്‌സൈസ് മന്ത്രി കെ. ബാബു ഉദ്‌ഘാടനം ചെയ്യും. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. അനൂപ് ജേക്കബ് ,നഗരസഭാ ചെയർമാൻ കെ.ആർ. പ്രദീപ് കുമാർ , മുൻസിപ്പൽ കൗൺസിലർമാർ, കോൺഗ്രസ്സ് ജില്ലാ -ബ്ലോക്ക് – മണ്ഡലം തല ഭാരവാഹികൾ സംബന്ധിക്കും. മണ്ഡലത്തിലെ വികസന പദ്ധതികളെക്കുറിച്ച് മന്ത്രി വിശദീകരിക്കും .

 

Prev Post

ഉന്നത വിജയികളെ ആദരിക്കും

Next Post

സെന്റ് ഫിലോമിനാസിൽ ‘മെറിറ്റ് ഡേ’ ആഘോഷം

post-bars