ശുചീകരണ തൊഴിലാളികൾക്കായി സുരക്ഷാ കിറ്റ്, ഹെൽത്ത് കാർഡ്, വിതരണം ചെയ്തു
പിറവം: ശുചീകരണ തൊഴിലാളികളുടെ ക്ഷേമവും ആരോഗ്യസംരക്ഷണവും ലക്ഷ്യമിട്ട് പിറവം നഗരസഭയുടെ നേതൃത്വത്തിൽ ‘നമസ്തേ’ ദിനാചരണത്തിന്റെ ഭാഗമായി
ശുചീകരണ തൊഴിലാളികൾക്കായി സുരക്ഷാ കിറ്റ്, ഹെൽത്ത് കാർഡ്, ഇൻഷുറൻസ് സർട്ടിഫിക്കറ്റ് എന്നിവ വിതരണം ചെയ്തു.ചടങ്ങ് പിറവം നഗരസഭ ചെയർപേഴ്സൺ കെ. ആർ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.
ഡെപ്യൂട്ടി ചെയർപേഴ്സൺ അനമ്മ ഡോമി അദ്ധ്യക്ഷത വഹിച്ചു.
സ്‌റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ജെയ്സൺ പുളിയ്ക്കൽ,
അരുൺ കല്ലറയ്ക്കൽ, അഡ്വ: ഷിബു തോമസ്, ജിൻസി രാജു, കൗൺസിലർ ഉണ്ണി വല്ലയിൽ മറ്റ് കൗൺസിലർമാർ, ഹെൽത്ത് വിഭാഗം ജീവനക്കാർ, മാധ്യമപ്രവർത്തകർ, ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ചിത്രം : ശുചീകരണ തൊഴിലാളികൾക്കായി നൽകുന്ന സുരക്ഷാ കിറ്റ്, ഹെൽത്ത് കാർഡ്, എന്നിവയുടെ വിതരണ ഉദ്‌ഘാടനം നഗരസഭ ചെയർപേഴ്സൺ കെ. ആർ പ്രദീപ് കുമാർ ഉദ്ഘാടനംചെയ്യുന്നു.
